കലാമിൻെറ അപരൻ ആലുവയിൽ
text_fieldsആലുവ: മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്‌ദുൽ കലാമിെൻറ അപരൻ ആലുവയിൽ. സബ് ജയിലിൽ ബന്ധുവിനെ കാണാനാണ് പൊള്ളാച്ചി ഉദുമൽപേട്ട് സ്വദേശിയായ ഷെയ്ഖ് മൊയ്‌തീൻ ആലുവയിലെത്തിയത്. കലാമിനോട് വളരെ സാദൃശ്യമുള്ള ഷെയ്ഖ് മൊയ്‌തീനെ കണ്ട് ആളുകൾക്ക് വിസ്‌മയമായി.
രണ്ടു തവണ താൻ കലാമിനെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മൊയ്‌തീൻ പറഞ്ഞു. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നതെന്നും ഗ്രാമങ്ങളിൽചെന്ന് സേവനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും കലാം പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിന് അതിനു കഴിയുമായിരുന്നില്ല. അതിനാൽതന്നെ പൊതുപ്രവർത്തകനായ തന്നോട് ഗ്രാമങ്ങളിൽ സേവനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഗ്രാമങ്ങളിൽ സേവനം ചെയ്യുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരം അതിക്രമങ്ങൾക്കെതിരെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെയിൻറിങ് കരാറുകാരനായ മൊയ്‌തീൻ വാഹനാപകട കേസിൽ റിമാൻഡിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
