മുംബൈ: പീഡന കേസിൽ ബിനോയ് കോടിയേരിെക്കതിരെ ലുക്കൗട്ട് നോട്ടീസ് പ ുറപ്പെടുവിച്ചു. മുംബൈ പൊലീസിെൻറ അപേക്ഷയെ തുടർന്ന് ചൊവ്വാഴ്ച വൈ കീട്ടോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നടപടി.
കേസിൽ ബ ിനോയിക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ രാജ്യം വിടുന്നത് തടയാനാണ് പൊലീസിെൻറ ഇൗ നീക്കം. ഇതേത്തുടർന്ന് ഇദ്ദേഹത്തിെൻറ പാസ്പോർട്ട് അടക്കമുള്ള രേഖകളുടെ പകർപ്പുകൾ രാജ്യത്തെ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങൾക്ക് കൈമാറി.
വ്യാഴാഴ്ചയാണ് ദീൻദോഷി സെഷൻസ് കോടതി ബിേനായിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക. ബിനോയി വിദേശത്തേക്ക് കടന്നതായാണ് പെലീസ് സംശയിക്കുന്നത്. പരാതിക്കാരിയുടെ കുഞ്ഞിെൻറ പിതാവ് ബിനോയിയാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന അനിവാര്യമാണെന്നും ബിനോയിെക്കതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും മുംബൈ പൊലീസ് വക്താവ് ഡെപ്യൂട്ടി കമീഷണർ മഞ്ചുനാഥ് ഷിൻഗെ പറഞ്ഞു.