ഒന്നാം സീറ്റു തന്നെ വേണമെന്ന് ജോസഫ്
text_fieldsതിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എമ്മിന് എത്ര സീറ്റ് ലഭി ച്ചാലും ഒന്നാം സീറ്റിൽ അവകാശമുന്നയിച്ച് ജോസഫ് വിഭാഗം. രാജ്യസഭാ സീറ്റ് പാർട്ടി വൈ സ് ചെയർമാൻ കൂടിയായ ജോസ് കെ. മാണിക്ക് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ജോസഫിെൻ റ കടുംപിടിത്തം. ഇതോടെ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കാൻ വഴിതേടുകയാണ് മുതിർന്ന നേതാക്കൾ.
കഴിഞ്ഞ തവണ ലഭിച്ച കോട്ടയത്തിനുപുറമേ ഇടുക്കി, അല്ലെങ്കിൽ ചാലക്കുടി കൂടി വേണമെന്നാണ് യു.ഡി.എഫ് യോഗത്തിൽ പാർട്ടി ആവശ്യപ്പെട്ടത്. എന്നാൽ, ഒരു സീറ്റിൽ കൂടുതൽ മാണിക്ക് നൽകിയാൽ ലീഗിന് മൂന്നാം സീറ്റ് നൽകേണ്ടി വരുമെന്നതിനാൽ, രണ്ടാം സീറ്റ് ലഭിക്കില്ലെന്ന് കേരള കോൺഗ്രസിനറിയാം.
ഇതിനുപുറമേ ജേക്കബ് വിഭാഗവും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ഒന്നാം സീറ്റിന് ജോസഫ് വിഭാഗം പിടിമുറുക്കിയത്. കോട്ടയത്തിനു പകരം ഇടുക്കി എന്നതാണ് ജോസഫിെൻറ മനസ്സിൽ. ഇതിനു കോൺഗ്രസും അനുകൂലമാണ്. എന്നാൽ, പാർട്ടി ചെയർമാൻ കെ.എം. മാണി മനസ്സ് തുറന്നിട്ടില്ല.
കോട്ടയം വിടില്ലെന്നാണ് മാണി വിഭാഗത്തിൻറ നിലപാടെങ്കിലും ലോകസഭ് സീറ്റിൻറ പേരിൽ പിളർപ്പ് വേണമോയെന്ന് മുതിർന്ന നേതാക്കൾ ചോദിക്കുന്നു. ഇതിനെതുടർന്ന് ജോസ് കെ. മാണിയെ പാർട്ടി ചെയർമാനാക്കി ഒത്തുതീർപ്പിനും മാണി വഴി തേടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
