Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്തെ തൻെറ...

കോട്ടയത്തെ തൻെറ സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെട്ടെന്ന്​ പി.ജെ ജോസഫ്​

text_fields
bookmark_border
കോട്ടയത്തെ തൻെറ സ്ഥാനാർഥിത്വം അട്ടിമറിക്കപ്പെട്ടെന്ന്​ പി.ജെ ജോസഫ്​
cancel

കോട്ടയം: ചെയർമാൻ സ്ഥാനത്തെച്ചൊല്ലി വർക്കിങ്​ ചെയർമാൻ പി.ജെ. ജോസഫും വൈസ്​ ചെയർമാൻ ജോസ്​ കെ.മാണിയും തമ്മി​െ ല ഏറ്റുമുട്ടൽ കേരള കോൺഗ്രസ്​ എമ്മിൽ ശക്തമായിരിക്കെ, കോട്ടയത്തെ ത​​െൻറ സ്ഥാനാർഥിത്വം അട്ടിമറിക്കുകയായിരുന ്നുവെന്ന ആരോപണവുമായി പി.ജെ. ജോസഫ്​ രം​ഗത്തെത്തി.​ മുതിർന്ന നേതാവ്​ എന്നനിലയിൽ കോട്ടയത്ത്​ മത്സരിക്കാൻ ആഗ് രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അത്​ അട്ടിമറിക്കപ്പെ​ട്ടു.​ ‘മീഡിയ വൺ’ ചാനലി​​െൻറ വ്യൂ പോയൻറിൽ ജോസഫ്​ തുറ ന്നടിച്ചു.

ചെയർമാൻ, പാർലമ​െൻറി പാർട്ടി ലീഡർ, പാലാ സീറ്റ്​ എന്നിവ സംബന്ധിച്ച ചർച്ചകൾ സജീവമായിര​ിക്കെ പെ​​ ​െട്ടന്നുള്ള ജോസഫി​​െൻറ പ്രതികരണം വൈസ്​ ചെയർമാനും എം.പിയുമായ ജോസ്​ കെ. മാണിക്കുള്ള മുന്നറിയിപ്പായും വിലയിരുത്തപ്പെടുന്നു. രാജ്യസഭ സീറ്റിൽ ജോസ്​ കെ.മാണിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്​ പാർലമ​െൻററി ബോർഡായിരുന്നു. ഇതേപോലെ കോട്ടയത്തെ ലോക്​സഭ സ്ഥാനാർഥിയെ തീരുമാനിക്കാനും പാർലമ​െൻററി ബോർഡ്​ ചേർന്നാൽ മതി. പ​​േക്ഷ, നടന്നത്​ ഇതല്ല- ജോസഫ്​ പറഞ്ഞു.

അതിനിടെ ചെയർമാൻ സ്ഥാനത്തി​​െൻറ കാര്യത്തിൽ വിട്ടുവീഴ്​ച്ചക്കില്ലെന്ന ഉറച്ച നിലപാടിലാണ്​ മാണി വിഭാഗം. ജോസ്​ കെ.മാണി ചെയർമാനാകണമെന്നുതന്നെയാണ്​ അവരുടെ ആവശ്യം. അംഗീകരിക്കാനാവില്ലെന്ന്​ ജോസഫ്​ പക്ഷവും വാദിക്കുന്നു. ചെയർമാനാകേണ്ടത്​ പി.ജെ. ജോസഫാണെന്ന്​ ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ്​ ജോസഫും വ്യക്തമാക്കി. ഒത്തുതീർപ്പെന്ന നിലയിൽ ​െഡപ്യൂട്ടി ചെയർമാനായ സി.എഫ്​. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്​. ഇക്കാര്യത്തിൽ മാണിവിഭാഗം മനസ്സ്​ തുറന്നിട്ടില്ല.

മാണി വിഭാഗത്തിലെ പലരും പി.ജെ. ജോസഫിനൊപ്പം ചേരിമാറുന്ന സൂചനകളും പുറത്തുവരുന്നുണ്ട്​. ജോസ്​ കെ.മാണിയുടെ നേതൃത്വം അംഗീകരിക്കുന്നതിലെ താൽപര്യമില്ലായ്​മയാണ്​ ഇതിന്​ േപ്രരിപ്പിക്കുന്നത്​. നിയമപരമായി ചെയർമാ​​െൻറ ചുമതല വഹിക്കേണ്ടത്​ ജോസഫാണെന്ന്​ മാണിയുടെ വിശ്വസ്​തനും മുൻ എം.പിയുമായ ജോയ്​ എബ്രഹാം പറഞ്ഞതും മാണി പക്ഷത്തിന്​ തിരിച്ചടിയായി. ഇതേ അഭിപ്രായം ഉള്ളവർ പാർട്ടിയിൽ നിരവധിയുണ്ടെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ്​ സൂചന.
അതേ സമയം ജോസ്​ കെ.മാണിയെ ചെയർമാനാക്കണമെന്നും അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നും ആവശ്യപ്പെട്ട്​ തോമസ്​ ഉണ്ണിയാട​​െൻറ നേതൃത്വത്തിൽ ഒരുവിഭാഗം നേതൃത്വത്തിന്​ കത്തുനൽകി. കോട്ടയത്ത്​ യോഗം ചേർന്നശേഷമായിരുന്നു ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayampj josephkerala newsmalayalam newsLokSabha Election
News Summary - loksabha election; pj joseph reveals about the issues of his candidateship -kerala news
Next Story