Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​സഭ സീറ്റ്​:...

ലോക്​സഭ സീറ്റ്​: പി.ജെ. ജോസഫിനെ തള്ളി ജോസ്​ കെ. മാണി

text_fields
bookmark_border
kose-k-mani
cancel

കോട്ടയം: ലോക്​സഭ തെരഞ്ഞെടുപ്പിൽ സീറ്റ്​ നിഷേധിച്ചതിൽ അതൃപ്​തിയിൽ തുടരുന്ന പി.ജെ. ജോസഫിനെ തള്ളി ​കേരള കോൺ ഗ്രസ്​ എം വൈസ്​ ചെയർമാൻ ജോസ്​ കെ.മാണി. തോമസ്​ ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത്​ സ്​റ്റിയറിങ്​ കമ്മിറ്റിയാണെന ്ന്​ ജോസ്​ കെ. മാണി പറഞ്ഞു. പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ്​ സ്​റ്റിയറിങ്​ കമ്മിറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി വർക്കിങ്​ ​ചെയർമാൻ പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ പ്രശ്​നം രൂക്ഷമാണ്. തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് സി.പി.എമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ച്​​ പാർട്ടിയുടെ കോഴിക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി പി.എം. ജോർജ് രാജിവെച്ചിരിക്കുകയാണ്​.

കെ.എം. മാണിയുടെ പേരിലുള്ള അഴിമതി കേസും മകൻ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്​ ചാഴിക്കാട​​​െൻറ സ്ഥാനാർഥിത്വമെന്നും പി.എം. ജോർജ് ആരോപിച്ചിരുന്നു.

കോട്ടയത്ത്​ മത്സരിക്കാൻ താൽപര്യം അറിയിച്ച പി.ജെ. ജോസഫിനെ തള്ളി തോമസ്​ ചാഴികാടനെ കേരള കോൺഗ്രസ്​ എം സ്ഥാനാർഥിയായി പാർട്ടി ചെയർമാൻ കെ.എം. മാണി ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephjose k manikerala newsmalayalam newsKerala Congress(M)loksabha election 2019thomas chazhikkadan
News Summary - loksabha election; jose k mani against PJ Joseph -kerala news
Next Story