Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​സഭ...

ലോക്​സഭ തെരഞ്ഞെടുപ്പ്​: സി.പി.എമ്മിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന്​ വയൽക്കിളികൾ

text_fields
bookmark_border
ലോക്​സഭ തെരഞ്ഞെടുപ്പ്​: സി.പി.എമ്മിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന്​ വയൽക്കിളികൾ
cancel

കണ്ണൂർ: വരുന്ന ലോക്​സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ ​പ്രചാരണത്തിനിറങ്ങുമെന്ന്​ വയൽക്കിളികൾ വ്യക്തമാക ്കി. കേരളത്തി​​​െൻറ നിലനിൽപ്പ്​ തന്നെ അപകടത്തിലാക്കുന്ന പാരിസ്​ഥിതിക നിലപാടെടുത്ത സി.പി.എമ്മി​​​െൻറ ഇരട്ടത് താപ്പ്​ തുറന്നു കാണിക്കും. കണ്ണൂർ ലോക്​സഭ മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ലെന്നും സംസ്​ഥാന വ്യാപകമായി തന്നെ സി.പി.എമ്മിനെതിരെ പ്രചാരണം നടത്തുമെന്നും സമരസമിതി നേതാവ് സുരേഷ്​ കീ​ഴാറ്റൂർ വ്യക്തമാക്കി.

ഭൂമിയുടെ രേഖകൾ കൈമാറിയെന്നും കീഴാറ്റൂർ സമരത്തിൽ നിന്ന് സമര സമിതി പിൻമാറിയെന്നുമുള്ളത്​ സി.പി.എം നടത്തുന്ന കുപ്രചാരണമാണ്​. ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപനപ്രകാരം ഭൂരേഖകളുടെ പകർപ്പുകളാണ് ഭൂവുടമകൾ കൈമാറിയത്​. ഭൂമിയുടെ രേഖ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും വയൽക്കിളികൾ വ്യക്തമാക്കി.

ആടിനെ പട്ടിയാക്കുന്ന നടപടിയാണ്​ സി.പി.എം നടത്തുന്നതെന്ന്​ സുരേഷ് കീഴാറ്റൂർ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച്​ കർഷകനെ ഭൂമിയിൽ നിന്ന്​ അടിച്ചോടിച്ച്​ അളവ്​ പൂർത്തിയാക്കുകയാണ്​ സർക്കാർ ചെയ്​തത്​. ത​​​െൻറ സഹോദരിക്ക്​ ഒരുപാട്​ ഭൂമിയുണ്ടെന്നും അതി​​​െൻറ രേഖകൾ സമർപ്പിച്ചെന്നുമാണ്​​ പാർട്ടി പത്രത്തിലൂടെയടക്കം പ്രചരിപ്പിക്കുന്നത്​. ഇത്തരത്തിൽ ഭൂമിയുണ്ടെങ്കിൽ അത്​ ദേശീയ പാത അതോറിറ്റി ഏറ്റെടുത്താൽ കിട്ടുന്ന ലക്ഷങ്ങൾ സി.പി.എമ്മിന്​​​ സംഭാവന നൽകാൻ തയാറാണെന്ന്​ സുരേഷ്​ കീഴാറ്റൂർ വ്യക്തമാക്കി. നിയമപോരാട്ടവും സമരവും തുടരുമെന്നും വയൽക്കിളികൾ പറഞ്ഞു.

സമര സമിതി നേതാവ്​ സുരേഷ്​ കീഴാറ്റൂരി​​​െൻറ സഹോദരിയും മാതാവുമടക്കമുള്ളവർ അവരുടെ ഭൂമി വിട്ടുനൽകുകയും അതി​​​െൻറ രേഖകൾ ദേശീയപാതാ അതോറിറ്റിക്ക്​ കൈമാറിക്കൊണ്ട്​ ഒത്തുതീർപ്പിലെത്തുകയും ചെയ്​തുവെന്നും സമരം പൊളിഞ്ഞുവെന്നുമായിര​ുന്നു നേരത്തെ വാർത്തകൾ വന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsSuresh Keezhattoorloksabha election 2019vayalkkilikal
News Summary - loksabha election 2019; vayalkkilikal will work against cpim said strike leader suresh keezhattoor -kerala news
Next Story