ചാലക്കുടിയിൽ ഇന്നസെൻറ് തന്നെ മത്സരിക്കും
text_fieldsതൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയായി ഇന്നസെൻറ് തന്നെ മത്സരിക്ക ും. ഇന്നസെൻറിെൻറ സ്ഥാനാർഥിത്വം സി.പി.എം അംഗീകരിച്ചു. നിലവിൽ ചാലക്കുടിയിലെ സിറ്റിങ് എം.പിയാണ് ഇന്ന സെൻറ്.
നേരത്തെ ഇന്നസെൻറ് വിജയസാധ്യത കുറഞ്ഞ സ്ഥാനാർഥിയാണെന്നും ചാലക്കുടിയിൽ മറ്റൊരു സ്ഥാനാർഥിയെ പരീക്ഷിക്കാമെന്നുമായിരുന്നു സി.പി.എമ്മിെൻറ വിലയിരുത്തൽ. എന്നാൽ ഇന്നസെൻറിന് ഒരു അവസരം കൂടി നൽകാൻ ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുകയായിരുന്നു. പാർട്ടി നിർബന്ധിച്ചാൽ മത്സരിക്കുമെന്നും മണ്ഡലം ഏതാണെന്ന് പാർട്ടി തീരുമാനിക്കേട്ടയെന്നും നേരത്തെ ഇന്നസെൻറ് പറഞ്ഞിരുന്നു.
നിലവിൽ സ്ഥാനാർഥി കാര്യത്തിൽ തീരുമാനമാകാത്ത പൊന്നാനിയുടെ കാര്യത്തിൽ ശനിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനം ൈകക്കൊള്ളും.
