Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജിതയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ല –ഡി.ജി.പി

text_fields
bookmark_border
അജിതയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ല –ഡി.ജി.പി
cancel

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച അജിതയുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിട്ടുനല്‍കാതെ പൊലീസ് അനാദരവ് കാണിക്കുന്നെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ചിന്‍െറ ചുമതലയുള്ള ഡി.ജി.പി രാജേഷ് ദിവാന്‍ അറിയിച്ചു.  അജിതയുടെ മൃതദേഹം നിലവിലുള്ള നിയമനടപടികള്‍ പാലിച്ച്, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം എന്നിവ നടത്തി സുപ്രീംകോടതിയുടെയും ദേശീയ മനുഷ്യാവകാശ കമീഷന്‍െറയും മാര്‍ഗരേഖകള്‍ പാലിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്.

മൃതദേഹം വിട്ടുക്കൊടുക്കുന്നതിന് തമിഴ്നാട്ടിലുള്ള അജിതയുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പൊലീസ് നേരില്‍കണ്ട് സംസാരിച്ചെങ്കിലും ആരുംതന്നെ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവനുസരിച്ച് മൃതദേഹം 2016 ഡിസംബര്‍ ഒമ്പത് വരെ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് അജിതയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന അഡ്വ. ഭഗവത്സിങ് ഹൈകോടതിയില്‍ മൃതദേഹം വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - loknath behra
Next Story