Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബെഹ്റ ഇന്ന്​...

ബെഹ്റ ഇന്ന്​ പടിയിറങ്ങും; പുതിയ പൊലീസ്​ മേധാവിയെയും ഇന്ന്​ തീരുമാനിക്കും

text_fields
bookmark_border
ബെഹ്റ ഇന്ന്​ പടിയിറങ്ങും; പുതിയ പൊലീസ്​ മേധാവിയെയും ഇന്ന്​ തീരുമാനിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്​നാ​ഥ് ബെ​ഹ്റ ബു​ധ​നാ​ഴ്ച വി​ര​മി​ക്കും. അ​ദ്ദേ​ഹ​ത്തി​െൻറ പ​ക​ര​ക്കാ​ര​നെ ഇ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ക്കും. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സു​ദേ​ഷ്​​കു​മാ​ർ, ഫ​യ​ർ​ഫോ​ഴ്​​സ്​ മേ​ധാ​വി ഡോ. ​ബി. സ​ന്ധ്യ, റോ​ഡ്​ സേ​ഫ്​​റ്റി ക​മീ​ഷ​ണ​ർ എ​സ്. അ​നി​ൽ​കാ​ന്ത്​ എ​ന്നി​വ​രാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഏ​ക​ദേ​ശം അ​ഞ്ചു​വ​ർ​ഷ​മാ​യി ബെ​ഹ്റ​യാ​ണ് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി. പൊ​ലീ​സ്​ മേ​ധാ​വി, വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ, ജ​യി​ൽ മേ​ധാ​വി, ഫ​യ​ർ​ഫോ​ഴ്സ്​ മേ​ധാ​വി എ​ന്നീ നാ​ല്​ ത​സ്​​തി​ക​ക​ളി​ലും ജോ​ലി ചെ​യ്ത ഏ​ക വ്യ​ക്തി​യു​മാ​ണ്​ അ​ദ്ദേ​ഹം. കേ​ര​ള പൊ​ലീ​സി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യും ആ​ധു​നീ​​ക​ര​ണ​വും ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബെ​ഹ്റ പ്ര​മു​ഖ പ​ങ്കു​വ​ഹി​ച്ചു. അ​തി​നി​ടെ പ​ല വി​വാ​ദ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്​​തു.

1961 ജൂ​ൺ 17ന് ​ഒ​ഡി​ഷ​യി​ലെ ബെ​റം​പൂ​രി​ലാ​ണ് ബെ​ഹ്​​റ​യു​ടെ ജ​ന​നം. 1985 ബാ​ച്ചി​ൽ ഇ​ന്ത്യ​ൻ പൊ​ലീ​സ്​ സ​ർ​വി​സി​ൽ കേ​ര​ള കേ​ഡ​റി​ൽ പ്ര​വേ​ശി​ച്ചു. നാ​ഷ​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽ (എ​ൻ.​ഐ.​എ) അ​ഞ്ചു​വ​ർ​ഷ​വും സി.​ബി.​ഐ​യി​ൽ 11 വ​ർ​ഷ​വും പ്ര​വ​ർ​ത്തി​ച്ചു.

ആ​ല​പ്പു​ഴ​യി​ൽ എ.​എ​സ്.​പി​യാ​യാ​ണ്​ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. കൊ​ച്ചി സി​റ്റി അ​സി. ക​മീ​ഷ​ണ​ർ, ക​ണ്ണൂ​ർ എ​സ്.​പി, കെ.​എ.​പി നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ൻ​റ്, കൊ​ച്ചി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ, തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം എ​സ്.​പി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷം കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി. 2016 ജൂ​ൺ ഒ​ന്നു​ മു​ത​ൽ സം​സ്ഥാ​ന പൊ​ലീ​സ​് മേ​ധാ​വി​യാ​ണ്.

പ​രേ​ത​രാ​യ അ​ർ​ജു​ൻ ബെ​ഹ്റ, നി​ലാ​ന്ദ്രി ബെ​ഹ്റ എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. മ​ധു​മി​ത ബെ​ഹ്റ ഭാ​ര്യ​യും അ​നി​തെ​ജ് ന​യ​ൻ ഗോ​പാ​ൽ മ​ക​നു​മാ​ണ്. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി മൈ​താ​ന​ത്ത് സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ വി​ട​വാ​ങ്ങ​ൽ പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ബെ​ഹ്റ​ക്ക്​ അ​ഭി​ന​ന്ദ​നം

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മി​ക​ച്ച നേ​തൃ​ത്വം ന​ൽ​കി​യ പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പൊ​ലീ​സ് സേ​ന വ​ഹി​ക്കു​ന്ന പ​ങ്കാ​ളി​ത്തം നി​സ്തു​ല​മാ​​ണ്. ബു​ധ​നാ​ഴ്​​ച സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ബെ​ഹ്​​റ​ക്ക്​ ഭാ​വു​ക​ങ്ങ​ൾ നേ​രു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGPkerala policeLoknath Behra
News Summary - Loknath Behra will retire today; new police chief to be decided in cabinet meeting on Wednesday
Next Story