Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഴുവന്‍ പൊലീസ്​...

മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനിലും സൈബർ സെൽ രൂപവത്​കരിക്കും- ബെഹ്‌റ

text_fields
bookmark_border
മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനിലും സൈബർ സെൽ രൂപവത്​കരിക്കും- ബെഹ്‌റ
cancel

 

കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ പൊലീസ്​ സ്‌റ്റേഷനിലും സൈബർ സെൽ രൂപവത്​കരിക്കുമെന്ന്​ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സൈബർ കുറ്റകൃത്യങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ്​ മേയ് 15ന് മുമ്പ് എല്ലായിടത്തും പ്രത്യേക സംഘത്തെ നിയമിക്കാനുള്ള തീരു​മാനം. മൂന്ന് പേരാകും ഇതിലുണ്ടാകുക. ഇവരെ മൂന്ന് വർഷത്തേക്ക് മറ്റ് സ്ഥാനങ്ങളിലേക്ക് മാറ്റില്ല. സൈബര്‍ കുറ്റകൃത്യം നടന്നാല്‍ ആദ്യം പൊലീസ് സ്‌റ്റേഷനിലേക്കാണ്​ എത്തുന്നത്​. ഇത്​ കണക്കിലെടുത്താണ്​ ഒരോ സ്​റ്റേഷനിലും പരിശീലനം നൽകി ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി തയാറാക്കുന്നത്​. 

കേരള പൊലീസ്​ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസി​​െൻറ തൊപ്പിയിൽ മാറ്റം വരുത്തും. എ.എസ്​.ഐ മുതൽ സി.ഐമാർവരെയുള്ള ഉദ്യോഗസ്ഥർക്ക് ഇനി മുതൽ സാഹചര്യങ്ങൾക്കനുസരിച്ച് തുണിത്തൊപ്പിയും ഉപയോഗിക്കാം. ഇതുവരെ ഐ.പി.എസ്​ ഉദ്യോഗസ്ഥർ, എസ്​.പിമാർ, മുതിർന്ന ഡിവൈ.എസ്​.പിമാർ എന്നിവർ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പി ധരിച്ചിരുന്നത്. കാക്കി സ്ഥിരമായി തലയിൽ വെക്കുന്നതുമൂലം വിയർപ്പ് താഴ്ന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ട്​ ഉണ്ടാകുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം. തൊപ്പിമാറ്റത്തിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

 തിരുവനന്തപുരത്ത് ആരംഭിച്ച പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സേനയിലുള്ളവർ തന്നെയാണ് പലര്‍ക്കും പ്രമോഷന്‍ കിട്ടുന്നതിന് തടസ്സം നില്‍ക്കുന്നത്​​. 14 വര്‍ഷമായി എസ്‌.ഐ തസ്തികയിൽതന്നെ തുടര്‍ന്ന ഉദ്യോഗസ്ഥന് താനിടപെട്ട് പ്രമോഷന് ഉത്തരവിട്ടപ്പോള്‍ സഹപ്രവര്‍ത്തകരിലൊരാള്‍ സ്‌റ്റേ വാങ്ങുകയായിരുന്നു. 

പഴയ സ്​റ്റേഷൻ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നതിന് ഫണ്ട് തടസ്സമല്ല. എന്നാല്‍, പല സ്​റ്റേഷൻ അധികൃതരും ഇതിനു താൽപര്യം കാട്ടുന്നില്ല. സേനയില്‍ ലിംഗവിവേചനം പാടില്ല. എല്ലാവരും ഒരേ യൂനിഫോമാണ് ധരിക്കുന്നത്. എന്നിട്ടും വനിത എസ്​.െഎ, സി.​െഎ എന്നിങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യമുണ്ടോ​​? വനിതകളാണെന്ന് കരുതി അവരെ ഒരു ജോലിയില്‍നിന്നും മാറ്റിനിര്‍ത്തരുത്. കേസ്​ അന്വേഷണമടക്കം എല്ലാ ജോലികളും ഏൽപിക്കണം. എസ്​.ബി.ഐയുമായി സഹകരിച്ച് െപാലീസുകാര്‍ക്ക്​ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.

 പൊലീസ് സേനയിലെ അംഗങ്ങളു​െട കുറവ്​ പരിഹരിക്കാൻ സാങ്കേതികവിദ്യയുടെ സഹായം തേടും. ട്രാഫിക് മേഖലയിലടക്കം സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി ജോലിയില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. സേനയിലുള്ള ഉയര്‍ന്ന ബിരുദധാരികളുടെയും സേവനം ഇതിനായി  പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsdgp loknath behramalayalam news
News Summary - loknath behra -kerala news
Next Story