Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2026 6:42 PM IST Updated On
date_range 29 Aug 2026 6:42 PM ISTലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോയുടെ പടിയിറങ്ങുന്നു; താൽക്കാലിക ചുമതല എറണാകുളം കലക്ടർ ജി. പ്രിയങ്കയ്ക്ക്
text_fieldsbookmark_border
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഈ മാസം 30ന് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ എം.ഡിയെ സർക്കാർ നിയമിക്കുന്നതുവരെ എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല വഹിക്കും. 2021 ആഗസ്റ്റിലാണ് ബെഹ്‌റ കെ.എം.ആർ.എൽ മേധാവിയായി നിയമിതനാകുന്നത്. കഴിഞ്ഞ കാലയളവിൽ രണ്ടുതവണ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിരുന്നു. എന്നാൽ ഇത്തവണ വീണ്ടും കാലാവധി നീട്ടിനൽകേണ്ടതില്ലെന്നാണ് സർക്കാറിന്റെ തീരുമാനം. പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല കലക്ടർക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

