Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മോശയുടെ വടിക്കും...

'മോശയുടെ വടിക്കും വെള്ളിക്കാശിനും' സുരക്ഷയൊരുക്കാൻ പൊലീസിനോട്​ നിർദേശിച്ചത്​ ബെഹ്​റ; മുൻ ഡി.ജി.പിയു​​ടെ പഴയകത്ത്​ പുറത്ത്​

text_fields
bookmark_border
monson mavunkal,loknath behera
cancel
camera_alt

പുരാവസ്​തു തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിന്‍റെ വീട്ടിലെത്തിയ മുൻ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസണ്‍ മാവുങ്കലിന്‍റെ വീടുകൾക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിന്​ നിർദേശം നൽകിയത്​ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ. സുരക്ഷയൊരുക്കാൻ സംസ്ഥാന ഡി.ജി.പി ആയിരിക്കെ ബഹ്​റ നൽകിയ കത്ത്​ പുറത്തു. ആലപ്പുഴ എസ്​.പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും അയച്ച കത്താണ്​ പുറത്ത്​ വന്നിരിക്കുന്നത്​.

2019 ജൂൺ 13ന് ഡി.ജി.പി അയച്ച കത്തുകളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. ചേര്‍ത്തലയിലെയും കൊച്ചിയിലെയും വീടുകള്‍ക്കുമാണ് പൊലീസ് സുരക്ഷ ഒരുക്കിയത്. 'മോശയുടെ വടി, മൈസൂരു കൊട്ടാരത്തിലെ പഞ്ചലോഹ വിഗ്രഹം, ശ്രീ​നാ​രാ​യ​ണ​ഗു​രു​വിെൻറ വ​ടി, മൈ​സൂ​രു കൊ​ട്ടാ​ര​ത്തി​ലെ പ​ഞ്ച​ലോ​ഹ ശി​ൽ​പം, മൈ​സൂ​രു കൊ​ട്ടാ​ര​ത്തിെൻറ ഒ​റി​ജി​ന​ൽ ആ​ധാ​രം, വ​ജ്ര​ക്ക​ല്ലു​ക​ൾ പൊ​തി​ഞ്ഞ കോ​ടി​ക​ൾ'' തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരമുള്ള മോന്‍സണ്‍ എഡിഷനെന്ന വീടിന് സുരക്ഷ ഒരുക്കാനാണ് ലോക്നാഥ് ബെഹ്റ കത്തില്‍ ആവശ്യപ്പെട്ടത്.

നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കൊച്ചിയിലെ വീട്. ചേര്‍ത്തലയിലേക്കും ബഹ്​റ ഇതെ ആവശ്യം ഉന്നയിച്ച്​ കത്ത് അയച്ചിട്ടുണ്ട്​. ഡി.ജി.പിയുടെ നിർദേശ പ്രകാരം സുരക്ഷയൊരുക്കിയിട്ടു​ണ്ടെന്ന മറുപടി ജില്ലകളിൽ നിന്ന്​ ഡി.ജി.പി കത്ത്​ മുഖേന നൽകിയിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ബെഹ്റ മോന്‍സനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മോന്‍സന്‍റെ വീടിന് സുരക്ഷ ഒരുക്കാനും ബെഹ്റയാണ് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loknath beheraMonson Mavunkal
News Summary - dgp behera directed the police to provide security for monson mavunkals house
Next Story