ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാറിനെന്ന് ബെഹ്റ
text_fieldsതിരുവനന്തപുരം: ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാറിനെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. സര്‍ക്കാറിന്‍റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് ഡയറക്ടറായി സ്ഥാനമേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബെഹ്റ.
വിജിലന്‍സ് മാന്വല്‍ പരിഷ്കരിക്കും. വിജിലന്‍സിനുള്ളില്‍ ഇന്‍റലിജന്‍സ് വിഭാഗം തുടങ്ങുമെന്നും ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മെച്ചപ്പെടുത്തുമെന്നും ബെഹ്റ പറഞ്ഞു. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും. അഴിമതി ആരോപണങ്ങളില്‍ ഡയറക്ടര്‍ അറിഞ്ഞ് മാത്രമേ കേസെടുക്കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കും. സെന്‍കുമാറിന്‍റെ പുനര്‍നിയമന വിവാദത്തില്‍ സര്‍ക്കാര്‍ തന്നെ ബലിയാടാക്കിയെന്ന് കരുതുന്നില്ലെന്നും ബെഹ്റ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
