'മുങ്ങലി'ന് മൂക്കുകയർ;ജോലി കൃത്യമായി ചെയ്യാത്തവർക്കെതിരെ നടപടിയെന്ന് ലോകായുക്ത
text_fieldsതിരുവനന്തപുരം: ഡോക്ടർമാരും നഴ്സുമാരും സർക്കാർ ഉത്തരവ് പ്രകാരമുള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സർക്കാറിന് ലോകായുക്ത നിർദേശം. ഇതിന് സമഗ്ര ഉത്തരവ് ഇറക്കാനും ഡിവിഷൻ െബഞ്ച് നിർദേശിച്ചു. ഡോക്ടർമാരും നഴ്സുമാരും ഡ്യൂട്ടി കൃത്യമായി ചെയ്യുന്നില്ലെന്നാരോപിച്ച് കോഴിക്കോട് സ്വദേശി രവി ഉള്ളിയേരി നൽകിയ പരാതിയിലാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൻ അൽ റഷീദ് എന്നിവരടങ്ങിയ െബഞ്ചിന്‍റെ നിർദേശം. പരാതി അേന്വഷിക്കാൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദീനേന്ദ്ര കശ്യപിനെ ലോകായുക്ത നിയോഗിച്ചിരുന്നു.
ഡോക്ടർമാർ രാവിലെ എട്ടുമുതൽ ഒന്നുവരെയും എട്ട് മുതൽ രണ്ട് വരെയും ഒമ്പത് മുതൽ രണ്ട് വരെയും എന്ന രീതിയിൽ വിവിധ സമയക്രമത്തിലാണ് വിവിധ ആശുപത്രികളിൽ ഡ്യൂട്ടി ചെയ്യുന്നതെന്നും ഡ്യൂട്ടി സമയം തീരുന്നതിന് മുമ്പ് ആശുപത്രിയിൽ നിന്ന് പോകുന്നുണ്ടെന്നും നൈറ്റ് ഡ്യൂട്ടിക്ക് മുമ്പും അടുത്ത ദിവസവും ഡ്യൂട്ടി ചെയ്യാറില്ലെന്നും ദീനേന്ദ്ര കശ്യപ് റിപ്പോർട്ട് ചെയ്തിരുന്നു. 2015 ലെ ഉത്തരവിൽ പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് അനുവദനീയം അല്ല എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. 2017 ൽ ഇറക്കിയ ഉത്തരവിൽ ഡ്യൂട്ടി സമയം ഒമ്പത് മുതൽ രണ്ട് വരെയാണെന്നും പ്രതിപാദിച്ചിട്ടുണ്ട്. ഈ ഉത്തരവിലും പ്രീ നൈറ്റ് ഡ്യൂട്ടി ഓഫ് പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിക്ക് സർക്കാറിന് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതായി സ്പെഷൽ ഗവ. പ്ലീഡർ ലോകായുക്തയെ അറിയിച്ചു. നിർദേശങ്ങൾ നടപ്പാക്കി ഒക്ടോബർ 20ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും ലോകായുക്ത ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

