Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.കെ ശൈലജക്കെതിരെ ലോകായുക്​ത അന്വേഷണം

text_fields
bookmark_border
KK-Shylaja
cancel

തിരുവനന്തപുരം: ബാലാവകാശ കമീഷൻ നിയമനത്തിൽ ക്രമക്കേട്​ നടന്നെന്ന പരാതിയിൽ മന്ത്രി കെ.കെ. ശൈലജക്കെതിരായി ലോകായുക്ത അന്വേഷണം. പ്രഥമദൃഷ്​ട്യ കേസുണ്ടെന്ന് കണ്ടെത്തിയ ലോകായുക്ത മന്ത്രിയെ ഒന്നാം എതിർകക്ഷിയാക്കി. ബാലാവകാശ കമീഷൻ അംഗമായി നിരവധി ക്രിമിനൽ കേസുകളുള്ള സി.പി.എം നേതാവ് ടി.ബി. സുരേഷിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം. സാമൂഹികക്ഷേമ സെക്രട്ടറിയോട് നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ സെപ്റ്റംബർ 14ന് ലോകായുക്തക്ക്​ നൽകാനും നിർദേശിച്ചു.

നേരത്തെ, അധികാരം ദുർവിനിയോഗം ചെയ്​താണ്​ നിയമനം നടത്തിയതെന്ന്​ പറഞ്ഞ കോടതി നിയമനം റദ്ദാക്കിയിരുന്നു. നിയമനത്തിൽ അപാകതയുണ്ടെന്നും കോടതി ചൂടണ്ടിക്കാട്ടിയിരുന്നു. കോടതി വിധിയിൽ ശൈലജ​െക്കതിരെ പരാമർശമുണ്ടായതിനാൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നാലു ദിവസമായി ശക്​തമായ പ്രതിഷേധം നടത്തുന്നുമുണ്ട്​.  അതിനിടെയാണ്​ മന്ത്രിക്കെതിരെ ലോകായുക്​ത നോട്ടീസും അന്വേഷണവും വരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lokayuktha Probe to KK Shylaja - Kerala News
Next Story