Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദു​രി​താ​ശ്വാ​സ​നി​ധി...

ദു​രി​താ​ശ്വാ​സ​നി​ധി വകമാറ്റിയ കേസ്: ലോകായുക്ത മൂന്നംഗ ബെഞ്ചിന് വിട്ടു

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ഫ​ണ്ട് വകമാറ്റിയെന്ന പ​രാ​തി​യിൽ വിധി പറയാൻ ലോ​കാ​യു​ക്ത​യു​ടെ മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയിൽ ഭിന്നാഭിപ്രായം വന്നതോടെയാണ് വിധി വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്.

മു​ഖ്യ​മ​ന്ത്രി​യും ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രും ചേ​ർ​ന്ന്​ ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്നാ​ണ് കേ​സ്. അ​ന്ത​രി​ച്ച ചെ​ങ്ങ​ന്നൂ​ർ മു​ൻ എം.​എ​ൽ.​എ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ​യും, അ​ന്ത​രി​ച്ച എ​ൻ.​സി.​പി നേ​താ​വ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ​യും കു​ടും​ബ​ത്തി​നും, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ അ​ക​മ്പ​ടി വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച പൊ​ലീ​സു​കാ​ര​ന്റെ​ കു​ടും​ബ​ത്തി​നും ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന്​ പ​ണ​വും മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കി​യെ​ന്നാ​രോ​പി​ച്ചാ​യിരുന്നു ഹ​ര​ജി.

വകമാറ്റൽ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽനിന്ന് ഇടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.


2022 ഫെബ്രുവരി അഞ്ചിനാണ് വാദം ആരംഭിച്ചത്. പ​ണം അ​നു​വ​ദി​ക്കു​ന്ന​തി​ൽ മ​ന്ത്രി​സ​ഭ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദി​ച്ച​ത്. വാ​ദ​ത്തി​നി​ടെ ലോ​കാ​യു​ക്ത സ​ർ​ക്കാ​റിനെ രൂക്ഷമായി​ വി​മ​ർ​ശി​ച്ചി​രു​ന്നു. 2022 മാർച്ച് 18നാണ് വാദം പൂർത്തിയായത്.

വാ​ദം പൂ​ർ​ത്തി​യാ​യി​ട്ടും വി​ധി പ​റ​യാ​ത്ത​ത്​ ചോ​ദ്യം​ചെ​യ്ത്​ ഹ​ര​ജി​ക്കാ​ര​നാ​യ കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല മു​ന്‍ സി​ന്‍ഡി​ക്ക​റ്റം​ഗം ആ​ര്‍.​എ​സ്. ശ​ശി​കു​മാ​ര്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

വി​ധി മു​ന്നി​ൽ​ക​ണ്ട് ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം കു​റ​ക്കു​ന്ന ബി​ൽ​ സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ പാ​സാ​ക്കി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഗ​വ​ർ​ണ​ർ ഇ​തു​വ​രെ ഒ​പ്പി​ടാ​ത്ത​തി​നാ​ൽ നി​യ​മ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lokayuktapinarayi vijayan
News Summary - lokayukta verdict on case against pinarayi vijayan
Next Story