Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എ.എല്ലിൽനിന്ന്​...

കെ.എ.എല്ലിൽനിന്ന്​ വിരമിച്ചവർക്ക് ആനുകൂല്യം നൽകിയില്ല; ലോകായുക്ത ഗവർണർക്ക് റിപ്പോർട്ട് നൽകി

text_fields
bookmark_border
കെ.എ.എല്ലിൽനിന്ന്​ വിരമിച്ചവർക്ക് ആനുകൂല്യം നൽകിയില്ല; ലോകായുക്ത ഗവർണർക്ക് റിപ്പോർട്ട് നൽകി
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള ഓ​ട്ടോ മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ (കെ.​എ.​എ​ൽ) വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി ലോ​കാ​യു​ക്ത. സ​ർ​ക്കാ​റി​ന്‍റെ​യും കേ​ര​ള ഓ​ട്ടോ മൊ​ബൈ​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ​യും വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ലോ​കാ​യു​ക്ത​യു​ടെ അ​സാ​ധാ​ര​ണ ന​ട​പ​ടി. ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മു​ൻ ജീ​വ​ന​ക്കാ​ർ ലോ​കാ​യു​ക്ത​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി ഇ​വ​ർ​ക്ക്​ ആ​നു​കൂ​ല്യം ന​ൽ​ക​ണ​മെ​ന്ന്​ ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ൽ, ഇ​ത്​ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന്​ സ​ർ​ക്കാ​റും ക​മ്പ​നി ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ സ്ഥാ​പ​ന​വും ലോ​കാ​യു​ക്ത​ക്ക്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഇ​തി​നെ​തി​രെ​യാ​ണ് ലോ​കാ​യു​ക്ത ഗ​വ​ർ​ണ​ർ​ക്ക് പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ലോ​കാ​യു​ക്ത പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളി​ൽ അ​ന്തി​മ​വാ​ദം ക​ഴി​ഞ്ഞ് സെ​ക്ഷ​ൻ 12 (ഒ​ന്ന്) അ​ല്ലെ​ങ്കി​ൽ 12 (മൂ​ന്ന്) പ്ര​കാ​രം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്മേ​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി ലോ​കാ​യു​ക്ത​യെ അ​റി​യി​ക്ക​ണം.

സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ ലോ​കാ​യു​ക്ത​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കാം. ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണ കു​റി​പ്പോ​ടു​കൂ​ടി റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​ര​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​ച്ച നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LokayuktaKerala Automobiles Limited
News Summary - Lokayukta submitted report to the Governor
Next Story