Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്​ത ഓർഡിനൻസ്​:...

ലോകായുക്​ത ഓർഡിനൻസ്​: രാഷ്​ട്രീയ കൂടി​യാലോചന നടന്നില്ലെന്ന്​ കാനം രാജേന്ദ്രൻ

text_fields
bookmark_border
Kanam Rajendran
cancel

തിരുവനന്തപുരം: ലോകായുക്​ത ഓർഡിനൻസ്​ സംബന്ധിച്ച്​ അതൃപ്​തി പരസ്യമാക്കി സി.പി.ഐ സംസ്ഥാന ​ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ്​ പുറത്തിറക്കുന്നതിന്​ മുമ്പ്​ വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന്​ കാനം രാജേന്ദ്രൻ പറഞ്ഞു. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ ലോകായുക്​ത നിയമത്തിലെ ഭേദഗതി ബില്ലായി കൊണ്ടു വരാമായിരുന്നുവെന്നും കാനം പറഞ്ഞു.

ലോകായുക്​ത ഓർഡിനൻസിൽ ഇടതുമുന്നണിയിൽ ഭിന്നതയുണ്ടെന്നതി​െൻറ സൂചനകളാണ്​ കാനം രാജേന്ദ്ര​െൻറ പ്രസ്​താവനയിലൂടെ പുറത്ത്​ വരുന്നത്​. അതേസമയം, സി.പി.ഐ എം.എൽ.എയു​ം റവന്യു മന്ത്രിയുമായ കെ.രാജൻ ഓർഡിനൻസിനെ പിന്തുണച്ച്​ രംഗത്തെത്തിയെന്നത്​ ശ്രദ്ധേയാണ്​.

കഴിഞ്ഞ ദിവസം ലോകായുക്തയെ അപ്രസക്തമാക്കുന്ന നിയമ നിർമാണത്തിനുള്ള നടപടികൾക്കാണ്​ സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്​. ലോകായുക്​തയുടെ വിധികൾ സർക്കാറിന്​ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന തരത്തിലാണ്​ പുതിയ നിയമ നിർമാണം നടത്തുന്നത്​. ലോകായുക്​ത നിയമനത്തിന്​ മുൻ സുപ്രീം കോടതി ജഡ്ജി വേണമെന്ന നിബന്ധന ഒഴിവാക്കി ഹൈകോടതി ജഡ്​ജിമാരായിരുന്നവരെയും നിയമിക്കാമെന്ന ​ഭേദഗതിയും വരുത്തുന്നുണ്ട്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendran
News Summary - Lokayukta Ordinance: Kanam Rajendran says there was no political consultation
Next Story