Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2024 10:18 AM GMT Updated On
date_range 14 Sep 2024 10:18 AM GMTസ്ഥിരനിക്ഷേപം ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ സഹകരണ ബാങ്കിന് ലോകായുക്‌തയുടെ ഉത്തരവ്
text_fieldsbookmark_border
തിരുവനന്തപുരം: സ്ഥിരനിക്ഷേപം ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ സഹകരണ ബാങ്കിന് ലോകായുക്‌തയുടെ ഉത്തരവ്. പരാതിക്കാരിയുടെ 18 സ്ഥിരനിക്ഷേപങ്ങൾ ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്റ് എന്നിവരോട് ലോകായുക്‌ത ഉത്തരവിട്ടത്.
80 വയസ് പ്രായമായ റസൽപുരം സ്വദേശി പത്മാവതി അമ്മ ആണ് ഊരൂട്ടമ്പലം സഹകരണ ബാങ്കിലെ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ഫണ്ട് ദുരുപയോഗം ചെയ്തു എന്നു കാണിച്ചു പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിക്കുകയും സെപ്തംബർ 17നു ഹാജരാകുന്നതിനു എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ലോകായുക്‌ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story