Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്തക്ക്...

ലോകായുക്തക്ക് അന്വേഷണാധികാരം മാത്രമാണുള്ളതെന്ന സർക്കാർ വാദം ​തെറ്റെന്ന്​ ഹരജിക്കാരൻ

text_fields
bookmark_border
ലോകായുക്തക്ക് അന്വേഷണാധികാരം മാത്രമാണുള്ളതെന്ന സർക്കാർ വാദം ​തെറ്റെന്ന്​ ഹരജിക്കാരൻ
cancel

കൊ​ച്ചി: ലോ​കാ​യു​ക്ത​ക്ക് അ​ന്വേ​ഷ​ണാ​ധി​കാ​രം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന സ​ർ​ക്കാ​ർ വാ​ദം ​തെ​റ്റാ​ണെ​ന്ന്​ ലോ​കാ​യു​ക്ത ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ര​ജി​ക്കാ​ര​ൻ. നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ ലോ​കാ​യു​ക്ത​ക്ക് അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ ആ​കു​മ്പോ​ൾ ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​മെ​ന്നും ഹ​ര​ജി​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ ന​ൽ​കി​യ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

ലോ​കാ​യു​ക്ത​ക്ക് കോ​ട​തി​ക​ളു​ടെ അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ന്വേ​ഷ​ണ സ്വ​ഭാ​വ​ത്തി​ലു​ള്ള സം​വി​ധാ​നം മാ​ത്ര​മാ​ണി​തെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് ഹ​ര​ജി​ക്കാ​ര​ൻ സ​മ​ർ​പ്പി​ച്ച​ത്.

ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പ്പീ​ൽ അ​ധി​കാ​രം ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​റി​ന്‍റെ നി​യ​മ​ഭേ​ദ​ഗ​തി നി​യ​മ​വാ​ഴ്‌​ച​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്നും രാ​ഷ്ട്ര​പ​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഓ​ർ​ഡി​ന​ൻ​സ് അ​വ​ത​രി​പ്പി​ച്ച​ത്​ തെ​റ്റാ​ണെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtLokayukta
News Summary - Lokayukta case in Kerala High Court
Next Story