സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ല –ഡി.ജി.പി
text_fieldsകൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഫഷനൽ രീതിയിലാണ് കേരള പൊലീസ് പ്രവർത്തിക്കുന്നത്. സംഘർഷങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളും പൊലീസിന് എപ്പോഴും വെളിപ്പെടുത്താനാകില്ല. വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് ഇൗസ്റ്റ് സ്റ്റേഷനിൽ ഡി.ജി.പി അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സിറ്റി പൊലീസ് കമീഷണർ എസ്. അജിതാബീഗം, എ.സി.പി ജോർജ് കോശി എന്നിവരുമായി 15 മിനിറ്റോളം പൊലീസ് മേധാവി ചർച്ച നടത്തി.
