ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി; ‘നിലപാടിൽ മാറ്റമില്ല, ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല’
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. അതിലൊരു മാറ്റവുമില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയത് പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല.
ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫിസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

