ലോക കേരളസഭ രണ്ടാം പതിപ്പിന് പ്രൗഢ തുടക്കം
text_fieldsതിരുവനന്തപുരം: മലയാളി പ്രവാസത്തിെൻറ ലോകപ്രാതിനിധ്യവുമായി ലോക കേരളസഭയുടെ രണ്ടാംപതിപ്പിന് തിരുവനന്തപുരത്ത് പ്രൗഢമായ തുടക്കം. മലയാളി സാന്നിധ്യമുള്ള 47 രാജ ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്. കനകക്കുന്ന് നിശാഗന്ധിയ ിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ചു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, രവീസ് ഗ്രൂപ് ചെയർമാൻ രവി പിള്ള, ഡോ.എം. അനിരുദ്ധൻ, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മേതിൽ രേണുക എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതവും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളേങ്കാവൻ നന്ദിയും പറഞ്ഞു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ധൂർത്ത് നടത്തുന്നെന്നാരോപിച്ച് പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് എം.കെ. മുനീർ, ശശി തരൂർ എം.പി, പി.ജെ. ജോസഫ് എന്നിവർ ചടങ്ങിൽ പ്രാസംഗികരായിരുന്നെങ്കിലും പെങ്കടുത്തില്ല. ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എയും എത്തിയില്ല.
ജനവാസമുള്ള എല്ലാ വൻകരകളുടെയും സാന്നിധ്യം ഇക്കുറിയുണ്ട്. 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഇത്തവണ വർധിച്ച പ്രാതിനിധ്യമുണ്ട്. 28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്.
രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്യുമെന്ന് വ്യവസ്ഥ പ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് നിയമസഭ മന്ദിരത്തിൽ സജ്ജീകരിച്ച ശങ്കരനാരായണൻ തമ്പി ഹാളിൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ രണ്ടാം ലോക കേരളസഭാ നടപടികൾ ആരംഭിക്കും. സഭാനടപടികളെ സംബന്ധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും. ഒന്നാം ലോക കേരളസഭയെ തുടർന്നുള്ള നേട്ടങ്ങളുടെ വിഡിയോ അവതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
