Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരള സഭ മേഖല...

ലോക കേരള സഭ മേഖല സമ്മേളനം സൗദിയിൽ; യാത്രക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

text_fields
bookmark_border
ലോക കേരള സഭ മേഖല സമ്മേളനം സൗദിയിൽ; യാത്രക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും
cancel

തിരുവനന്തപുരം: ലോക കേരള സഭയുടെ സൗദി അറേബ്യ മേഖല സമ്മേളനത്തിനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേ‍ശയാത്രക്ക് കേന്ദ്ര സർക്കാറിന്‍റെ അനുമതി തേടി. ഒക്ടോബർ 19 മുതൽ 22 വരെയാണ് സൗദി മേഖല സമ്മേളനം നടക്കുക.

ലോക കേരള സഭയുടെ ലണ്ടൻ സമ്മേളനം നടക്കുമ്പോൾ തന്നെ സൗദി അറേബ്യയിലെ മേഖല സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ലോക കേരള സഭയുടെ സമ്മേളനം, യാത്ര, പരസ്യ പ്രചാരണം എന്നീ ചെലവുകൾക്കായി രണ്ട് മാസം മുമ്പ് രണ്ടര കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

ലോക കേരള സഭയുടെ കേരളാ സമ്മേളനവും ഉടൻ നടക്കുന്നുണ്ട്.

Show Full Article
TAGS:Loka Kerala SabhaSaudi Arabia
News Summary - Loka Kerala Sabha regional conference in Saudi Arabia; Chief Minister and Ministers seek permission for travel
Next Story