Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക കേരളസഭ എം.കെ...

ലോക കേരളസഭ എം.കെ മുനീർ ബഹിഷ്​കരിച്ചു

text_fields
bookmark_border
ലോക കേരളസഭ എം.കെ മുനീർ ബഹിഷ്​കരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ ലോക കേരളസഭ ബഹിഷ്​കരിച്ചു. ഇരിപ്പിടം ഒരുക്കിയതിൽ അവഗണനയുണ്ടായി എന്നാരോപിച്ച്​ ഇറങ്ങി​പ്പോവുകയായിരുന്നു. വ്യവസായികൾക്കും പിന്നിൽ പ്രതിപക്ഷ ഉപനേതാവിന്​ സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം. 

സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്​പീക്കർക്കും പരാതി നൽകുമെന്ന്​ എം.കെ മുനീർ അറിയിച്ചു. താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്നതു കൊണ്ടാണ്​ സമ്മേളനം ബഹിഷ്​കരിച്ചത്​. പിന്നിൽ ഇരിക്കുന്നത്​ തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ചെറുതാക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ അംഗങ്ങൾ ഉള്ളതിനാൽ നിയമസഭാ  കക്ഷികൾക്ക്​ അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന്​ കരുതിയാണ്​ സമ്മേളനത്തിന്​ പോയത്​. മുസ്​ലിംലീഗ്​ നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്​. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും​. 18 അംഗങ്ങൾ പ്രതിനിധീകരിക്കുന്ന ആളാണ്​ പ്രതിപക്ഷ ഉപനേതാവ്​. താൻ ദുർബലനായിരിക്കാം. എന്നാൽ താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ല എന്ന്​ നിർബന്ധമുണ്ട്​. 

മൂന്നാമത്തെ നിരയിലെ 93ാമത്തെ സീറ്റാണ്​ പ്രതിപക്ഷ ഉപനേതാവിന്​ നൽകിയത്​. തൊട്ടു മുമ്പിൽ എല്ലാം രാഷ്​ട്രീയ നേതാക്കളാ​െണങ്കിൽ കുഴപ്പമില്ല.  എന്നാൽ പ്രമുഖരും പ്രമുഖരല്ലാത്ത വ്യവസായികളുമാണ്​ മുൻ നിരകളിലുണ്ടായിരുന്നത്​. അവർക്ക്​ പിറകിൽ താനിരുന്നാൽ കൂടെയുള്ള 18 പ്രതിനിധികൾക്കും മോശമാണ്​. അതുകൊണ്ടായിരുന്നു ബഹിഷ്​കരണം​. 

പാർട്ടിയിൽ ചർച്ച ചെയ്​ത്​ ഇനി എന്തു വേണമെന്ന്​ തീരുമാനിക്കും. വിദേശത്തു പോയി വ്യവസായം തുടങ്ങി പണവുമായി വന്ന്​ മുൻനിരയിൽ സീറ്റ്​ ലഭിക്കുന്ന വിധത്തിൽ വ്യവസായ പ്രമുഖനായി മാറുക എന്നതാണ്​ ത​​​​​െൻറ ലക്ഷ്യമെന്നും മുനീർ പറഞ്ഞു. 

പ്ര​ഥ​മ ലോ​ക കേ​ര​ള​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​ന​മാണ്​ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ല്‍ രാ​വി​ലെ 9.30ന്​ ആ​രം​ഭി​ക്കു​ന്നത്​. രണ്ടു ദിവസത്തെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും.  9.30ന് ​സ​ഭ​യു​ടെ രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി ജ​ന​റ​ലും സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ പോ​ള്‍ ആ​ൻ​റ​ണി പ്ര​ഖ്യാ​പ​നം ന​ട​ത്തും. അ​തി​നു​ശേ​ഷം സ​ഭാം​ഗ​ങ്ങ​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ല്‍ക്കും. തു​ട​ര്‍ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തും.  

സ​ഭാ നേ​താ​വ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​​​​​െൻറ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തോ​ടെ കാ​ര്യ​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സാ​രി​ക്കും.രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ പി.​ജെ. കു​ര്യ​ന്‍, കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി അ​ല്‍ഫോ​ൺ​സ്​ ക​ണ്ണ​ന്താ​നം, മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, മു​ന്‍ കേ​ന്ദ്ര പ്ര​വാ​സ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി വ​യ​ലാ​ര്‍ ര​വി, വി​വി​ധ റീ​ജ്യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, എ​ൻ.​ആ​ര്‍.​ഐ വ്യ​വ​സാ​യി​ക​ള്‍, പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍  ലോ​ക കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് വ്യ​ക്ത​മാ​ക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala sabhaloka kerala sabha
News Summary - loka Kerala Sabha _kerala News
Next Story