ലോക കേരളസഭ: മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്
text_fieldsഫയൽ ഫോട്ടോ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭയുടെ മേഖല സമ്മേളനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക് പോകുന്നു. ഒക്ടോബർ 19 മുതൽ 22 വരെ സൗദിയിലാണ് മേഖല സമ്മേളനം. ഇതിനായി വിദേശയാത്രക്ക് അനുമതി തേടി സംസ്ഥാനം കേന്ദ്രസർക്കാറിന് അപേക്ഷ നൽകി.
ലണ്ടൻ സമ്മേളന സമയത്ത് രണ്ട് മേഖലാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചതിൽ അമേരിക്കയിലേത് കഴിഞ്ഞു. കേരളത്തിലും സമ്മേളനമുണ്ട്. ലോക കേരളസഭക്ക് രണ്ടുമാസം മുമ്പ് രണ്ടരക്കോടി അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു.
മേഖല സമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവക്കാണ് തുകയനുവദിച്ചത്. പബ്ലിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിർദേശം നടപ്പാക്കാൻ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ്സൈറ്റ്, പരിപാലനവും ഓഫിസ് ചെലവിനും 50 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

