Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈംസ് സ്ക്വയർ വേദി...

ടൈംസ് സ്ക്വയർ വേദി ഒരുങ്ങി; ലോക കേരള സഭ മേഖലാ സമ്മേളനം ശ​നി​യാ​ഴ്ച തു​ട​ങ്ങും

text_fields
bookmark_border
ടൈംസ് സ്ക്വയർ വേദി ഒരുങ്ങി; ലോക കേരള സഭ മേഖലാ സമ്മേളനം ശ​നി​യാ​ഴ്ച തു​ട​ങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ​സ​മ്മേ​ള​നം ശ​നി​യാ​ഴ്ച തു​ട​ങ്ങും. ന്യൂ​യോ​ർ​ക് ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​മാ​യ ടൈം​സ് സ്ക്വ​യ​റി​ലെ മാ​രി​യ​റ്റ് മ​ർ​ക്വേ ഹോ​ട്ട​ലി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, നോ​ർ​ക്ക ​െറ​സി​ഡ​ന്റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​വും ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും യാ​ത്ര​തി​രി​ച്ചു. നോ​ർ​ക്ക പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല, ലോ​ക കേ​ര​ള സ​ഭ ഡ​യ​റ​ക്​​ട​ർ കെ. ​വാ​സു​കി എ​ന്നി​വ​ർ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തി​ൽ പെ​ടു​ന്നു.

ജൂ​ൺ ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ലോ​ക കേ​ര​ള സ​ഭ മേ​ഖ​ലാ​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി ന്യൂ​യോ​ർ​ക് ടൈം ​സ്ക്വ​യ​റി​ൽ ത​യാ​റാ​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം​ദി​വ​സ​മാ​ണ് പ്ര​ധാ​ന സെ​ഷ​നു​ക​ൾ. നോ​ർ​ക്ക റെ​സി​ഡ​ൻ​റ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ‘അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ൽ ലോ​ക കേ​ര​ള​സ​ഭ​യു​ടെ​യും നോ​ർ​ക്ക​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​പു​ലീ​ക​ര​ണ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യം സ​ഭ ച​ർ​ച്ച ചെ​യ്യും. ഡോ. ​ജോ​ൺ ബ്രി​ട്ടാ​സ് എം.​പി ‘ന​വ കേ​ര​ളം എ​ങ്ങോ​ട്ട്-​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്കും സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ‘മ​ല​യാ​ള ഭാ​ഷ-​സം​സ്കാ​രം-​പു​തു​ത​ല​മു​റ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളും സാം​സ്കാ​രി​ക പ്ര​ചാ​ര​ണ സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ലോ​ക കേ​ര​ള സ​ഭ സെ​ക്ര​ട്ട​റി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​പി. ജോ​യി ആ​ണ്. ഡോ. ​കെ. വാ​സു​കി ‘മ​ല​യാ​ളി​ക​ളു​ടെ അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റം-​ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​തി​നി​ധി​ക​ൾ അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും. ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.

മൂ​ന്നാം ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ലെ ബി​സി​ന​സ് സ​മൂ​ഹ​വു​മാ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​മേ​രി​ക്ക​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി വ​നി​ത​ക​ളു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന്യൂ​യോ​ർ​ക്കി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് വാ​ഷി​ങ്ട​ൺ ഡി.​സി​യും ക്യൂ​ബ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loka Kerala Sabha
News Summary - Loka Kerala Sabha American regional Conference will begin on Saturday
Next Story