ലോക കേരള സഭയിൽ വിളമ്പിയത് ഒരാൾക്ക് 2000 രൂപയുടെ ഉച്ചഭക്ഷണം
text_fieldsതിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിൽ പെങ്കടുത്ത പ്രതിനിധികൾക്ക് ഭക്ഷണ, താമസ സൗ കര്യത്തിനായി സർക്കാർ ചെലവഴിച്ചത് 88 ലക്ഷം രൂപ. ലോക കേരള സഭയുടെ ഭക്ഷണ, താമസ സൗകര്യ മൊരുക്കിയ സബ്കമ്മിറ്റി അംഗീകരിച്ച കണക്ക് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ ര ൂപയാണ് ചെലവായത്. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തേ എത്തിയെന്നും ചിലര്‍ വൈക ി മാത്രമേ മടങ്ങിയുള്ളുവെന്നും ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു.
ജനുവരി ഒന്ന് മുതൽ മൂന്നുവരെയാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ധൂർത്തെന്ന് ആരോപിച്ച് പ ്രതിപക്ഷ എം.എൽ.എമാരും എം.പിമാരും അനുകൂല പ്രവാസി സംഘടനാ പ്രതിനിധികളും ബഹിഷ്കരിച്ച സമ്മേളനത്തിൽ ഭരണപക്ഷ എം.എൽ.എമാരും എം.പിമാരും ഉൾപ്പെടെ ഇരുനൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവൻറ് മാനേജ്മെൻറ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്.
എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം പഞ്ചനക്ഷത്ര ഹോട്ടലായ കോവളം റാവിസിനെ ഭക്ഷണ വിതരണ ചുമതല ഏല്പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തി. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തെയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയാറാക്കി. ഇതനുസരിച്ച് 59,82,600 രൂപ ഭക്ഷണ ബില്ലായി അംഗീകരിച്ചു.
ഒരാൾക്ക് ഉച്ചഭക്ഷണത്തിന് മാത്രം ചെലവ് 1900 രൂപയും ടാക്സും ചേർന്ന തുകയാണ്. രാത്രി ഭക്ഷണത്തിന് 1700 രൂപയും ടാക്സും. പ്രാതലിന് 550 രൂപയും ടാക്സും ലഘുഭക്ഷണത്തിന് 250 രൂപയും ടാക്സും. നക്ഷത്ര ഹോട്ടലുകളിൽ പ്രഭാതഭക്ഷണം സാധാരണ സൗജന്യമാണെങ്കിലും ഇവിടെ അതും ബാധകമായിട്ടില്ല.
പ്രതിനിധികള്‍ക്ക് ജനുവരി ഒന്ന് മുതൽ മൂന്ന് തീയതികളില്‍ താമസ സൗകര്യമൊരുക്കാനാണ് നിർദേശിച്ചിരുന്നത്. െഗസ്റ്റ് ഹൗസിനും െറസ്റ്റ് ഹൗസിനും പുറമെ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്. എന്നാല്‍ ചില പ്രതിനിധികള്‍ നേരത്തേ വന്നതുകൊണ്ടും ചിലര്‍ വൈകി പോയതുകൊണ്ടും ഇത് ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.
താമസ ബില്ലിന് മാത്രം 23,42,725 രൂപയാണ് ചെലവായതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
