ലോക്സഭാ തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർക്ക് പരിശിലനം ബുധനാഴ്ച മുതൽ
text_fieldsകൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥർക്ക് പരിശിലനം ബുധനാഴ്ച മുതൽ ശനിയാഴ്ച്ച (ഏപ്രിൽ 6) വരെ നടക്കും. തിരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരിശീലനത്തിനായി ഹാജരാകണമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. ഹാജരാകാത്ത ജീവനക്കാർക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ളവർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 അപേക്ഷകൾ ഈ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതും എന്നാൽ പരിശീലനത്തിന് നിയോഗിച്ചിട്ടില്ലാത്തതുമായ എറണാകുളം ജില്ലയ്ക്ക് പുറത്ത് വോട്ട് ഉള്ള രണ്ടാമത്തെയും മൂന്നാമത്തെയും പോളിംഗ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ നിന്നും വാങ്ങി സമർപ്പിക്കാം.
പരിശീലന കേന്ദ്രങ്ങൾ -കണയന്നൂർ താലൂക്ക് പരിധി - മഹാരാജാസ് കോളജ്, കൊച്ചി താലൂക്ക് പരിധി - ഔവർ ലേഡീസ് കോൺവെന്റ് എച്ച് എസ് എസ് തോപ്പുംപടി, പറവൂർ താലൂക്ക് പരിധി-പറവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ആലുവ താലൂക്ക് പരിധി - യു.സി കോളജ്, കുന്നത്തുനാട് താലൂക്ക് പരിധി-പെരുമ്പാവൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ താലൂക്ക് പരിധി -മൂവാറ്റുപുഴ നിർമല കോളജ്, കോതമംഗലം താലൂക്ക് പരിധി -മാർ ബേസിൽ കോതമംഗലം എച്ച്.എസ്.എസ് എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

