വോട്ടിങ് സമയം പൂർത്തിയായി; പോളിങ് 70 ശതമാനത്തിലേറെ, അന്തിമ കണക്കുകൾ വൈകും- LIVE UPDATES
text_fieldsതിരുവനന്തപുരം ബീമാപ്പള്ളി ഗവ. യു.പി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ. വൈകീട്ട് അഞ്ച് മണിക്കുള്ള ദൃശ്യം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോളിങ്. വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ് മണിക്ക് വരിയിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി. ഇവരുടെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ടെടുപ്പ് പൂർത്തിയാകുക. വൈകീട്ട് 6.45 മണി വരെ 69.04 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും ഇപ്പോഴും വോട്ടർമാർ വരിയിൽ തുടരുന്നുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്.
LIVE UPDATES...
Live Updates
- 26 April 2024 10:19 AM IST
വോട്ടിങ് യന്ത്ര തകരാർ: കോഴിക്കോട്ട് പല ഭാഗങ്ങളിലും പോളിങ് തുടങ്ങാൻ വൈകി
വോട്ടിങ് യന്ത്രത്തിന്റെ തകരാറ് കാരണം ജില്ലയുടെ പല ഭാഗങ്ങളിലും പോളിങ് തുടങ്ങാൻ വൈകി. കൊയിലാണ്ടി മണ്ഡലത്തിലെ പയ്യോളി ഒമ്പതാം നമ്പർ ബൂത്തായ ഇരിങ്ങൽ എസ്.എസ്.യു.പി. സ്കൂളിൽ വോട്ടിങ് യന്ത്രം തകരാറായത് കാരണം പോളിങ് 25 മിനിട്ട് വൈകി. തിരുവമ്പാടി തോട്ടത്തിൻ കടവിൽ ബൂത്ത് 101 ൽ വോട്ടിങ് യന്ത്രം കേടായതിനാൽ പോളിങ് മുക്കാൽ മണിക്കൂർ വൈകി. ബാലുശ്ശേരി മണ്ഡലത്തിൽ മുണ്ടോത്ത് ജി.എൽ.പി സ്കൂളിലെ ബൂത്ത് 123 ൽ മെഷീൻ തകരാർ കാരണം പോളിങ് അനിശ്ചിതത്ത്വത്തിലായി. സാങ്കേതിക തകരാർ കൊടിയത്തൂർ പൊറ്റമ്മലിൽ വോട്ടിങ് അരമണിക്കൂർ വൈകി. കക്കോടി മാതൃബന്ധു യു.പി സ്കൂളിലെ 138 ൽ മെഷീൻ പ്രവർത്തനരഹിതം അര മണിക്കൂർ വൈകി. കൊമ്മേരി എ.എം.എൽ.പിസ്കൂൾ 73,79 ബൂത്തിൽ യന്ത്രം പണിമുടക്കിയത് കാരണം ഒന്നര മണിക്കൂർ വൈകി.
- 26 April 2024 10:11 AM IST
കണ്ണൂർ ജില്ലയിൽ കനത്ത പോളിങ് 12.52 % (സമയം: 9.15AM)
രാവിലെ 9.15വരെയുള്ള കണക്ക് പ്രകാരം 12.52 ശതമാനമാണ് പോളിങ്. കാസർകോട് മണ്ഡലത്തിൽപെട്ട പയ്യന്നൂരിലാണ് കനത്ത പോളിങ്- 14.46 ശതമാനം. കല്യാശ്ശേരിയാണ് തൊട്ടുപിന്നിൽ- 13.14ശതമാനം. കണ്ണൂർ മണ്ഡലത്തിൽ പെട്ട ഇരിക്കൂര്‍ 13.17, തളിപ്പറമ്പ് 13.4, അഴീക്കോട് 12.8, കണ്ണൂര്‍ 11.85, ധര്‍മടം 12.32, മട്ടന്നൂര്‍ 12.5, പേരാവൂര്‍ 11.72 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. വടകര മണ്ഡലത്തിൽപെട്ട തലശ്ശേരിയിൽ 12.96, കൂത്തുപറമ്പ് 11.95 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.
- 26 April 2024 10:09 AM IST
തൃശൂർ ലോക്സഭാ മണ്ഡലം പോളിങ് ശതമാനം: 12.88 % (സമയം: 9.50AM)
ഗുരുവായൂര്‍ - 12.48%
മണലൂര്‍ - 12.51%
ഒല്ലൂര്‍ - 12.90%
തൃശൂര്‍ - 13.30 %
നാട്ടിക - 12.83%
ഇരിങ്ങാലക്കുട - 12.77%
പുതുക്കാട് - 13.46% - 26 April 2024 10:05 AM IST
പോളിങ് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽ.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിങ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

