കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം
text_fieldsന്യൂഡൽഹി / തിരുവനന്തപുരം: 400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.
അതിനിടെ, കേരളത്തിൽ ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറന്നു. നടൻ സുരേഷ് ഗോപിയാണ് വിജയമുറപ്പിച്ചത്. 10,811,25 വോട്ടുകൾ പോൾ ചെയ്തതിൽ 409239 വോട്ടുകളാണ് സുരേഷ്ഗോപി ഇതുവരെ നേടിയത്. 75079 ഭൂരിപക്ഷവുമായി മുന്നേറുകയാണ്.
കേരളത്തിൽ 18 സീറ്റുകളിൽ യു.ഡി.എഫും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ഏറെ നേരം ലീഡുയർത്തിയ ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖരനെ പിന്നിലാക്കി ശശി തരൂർ ലീഡ് നേടിയിരിക്കുകയാണ്.
Live Updates
- 4 Jun 2024 8:57 AM IST
എൻ.ഡി.എക്ക് ലീഡ്; പ്രതീക്ഷയോടെ ഇൻഡ്യ സഖ്യം
ന്യൂഡൽഹി: ദേശീയതലത്തിൽ ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എൻ.ഡി.എ സഖ്യം മുന്നിൽ. 239 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. ഇൻഡ്യ സഖ്യം 96 സീറ്റുകളിലും മറ്റുള്ളവർ 16 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെല്ലാം ഭൂരിഭാഗം സീറ്റുകളിലും എൻ.ഡി.എ സഖ്യം ലീഡ് ചെയ്യുകയാണ്. ബി.ജെ.പി ഏറെ പ്രതീക്ഷ അർപ്പിച്ച പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽ. തമിഴ്നാട്ടിൽ ഡി.എം.കെ നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം മുന്നിലാണ്.



