ലോക്സഭ തെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സർക്കുലറിൽ വ്യക്തമാക്കി.
യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന് പുത്തൻകുരിശിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം സൂചിപ്പിച്ചാണ് എൽ.ഡി.എഫിന് പരോക്ഷ പിന്തുണ സഭ പ്രഖ്യാപിക്കുന്നത്. സഭാ തർക്കം പരിഹരിക്കുന്നതിൽ ലഭിച്ച ഉറപ്പും പ്രതീക്ഷയും സർക്കുലറിൽ വിവരിക്കുന്നുണ്ട്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാടെന്ന് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മണിപ്പൂർ, സി.എ.എ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്നും സഭ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപെട്ടവർ സഭയിലുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടുകളിൽ ഒരു ശക്തിയാകാൻ സഭ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും നേടിയെടുക്കുന്നതിന് വേണ്ടി സമ്മർദ ശക്തിയാകാനും സഭയില്ല. ഏറ്റവും അർഹതപ്പെട്ടവർ വിജയിച്ചു വരട്ടെയെന്നും ബിജു ഉമ്മൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

