Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം:...

കൊല്ലം: വ്യക്തിപ്രഭാവത്തിൽ മുൻതൂക്കം പ്രേമചന്ദ്രന്​

text_fields
bookmark_border
കൊല്ലം: വ്യക്തിപ്രഭാവത്തിൽ മുൻതൂക്കം പ്രേമചന്ദ്രന്​
cancel
camera_alt

എൻ.കെ. ​പ്രേമചന്ദ്രൻ, എം. മുകേഷ്

ഇന്നസെന്‍റിലൂടെ സി.പി.എം നടത്തിയ ചാലക്കുടി പരീക്ഷണത്തിന്‍റെ ആവർത്തനം ​പ്രതിഫലിക്കുന്നതടക്കം ഘടകങ്ങൾ തീർക്കുന്ന ശക്തമായ അടിയൊഴുക്ക്​​ രൂപപ്പെട്ടില്ലെങ്കിൽ കൊല്ലത്ത് മൂന്നാം തവണയും എൻ.കെ. പ്രേമചന്ദ്രൻ കരകയറും. ഇടതു ആഭിമുഖ്യമുള്ള മണ്ഡലത്തിൽ തന്‍റെ ജനകീയതയും മികച്ച പാർലമെന്‍റേറിയനെന്ന പേരും തന്നെയാണ്​ പ്രേമചന്ദ്രന്​ പ്ലസ്​ പോയന്‍റ്​. ചെന്നൈയിൽനിന്നെത്തിയ സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ സ്ഥാനാർഥിയായ മുകേഷിന്​ സിനിമ താരമെന്ന ജനപ്രിയതയും ഇടതുസംഘടനാമികവും സ്​ത്രീ വോട്ടുകളിലെ സ്വാധീനവും മുതൽക്കൂട്ടാകുമെന്ന് പ്രവചിക്കുന്നുണ്ട്. ആ ‘താരപ്രഭാവം’ രാഷ്ട്രീയം സംസാരിക്കുന്ന പ്രേമചന്ദ്രനില്ലതാനും. എങ്കിലും ഈ ‘ആനുകൂല്യം’ മുകേഷിന് എത്രമാത്രം ഗുണം ചെയ്യും എന്നതാണ്​ പ്രശ്നം.

മുൻകാലങ്ങളിൽ രാഷ്ട്രീയത്തിനുപരി വ്യക്തിപരമായ വോട്ടുകിട്ടുന്നത്​ പ്രേമചന്ദ്രന്​ മാത്രമായിരുന്നെങ്കിൽ ഇക്കുറി ബി.ജെ.പി സ്ഥാനാർഥി സിനിമ താരം കൃഷ്ണകുമാറടക്കം മൂന്നുപേർക്കും അതിന്‍റെ ആനുകൂല്യം​ ലഭിക്കും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം, സംസ്ഥാന ഭരണത്തോടുള്ള വിരുദ്ധ വികാരം എന്നിവ പ്രേമചന്ദ്രന്​ അനുകൂലമായ മറ്റു ഘടകങ്ങളാണങ്കിൽ പ്രധാനമ​ന്ത്രിയുടെ വിരുന്നിൽ പ​ങ്കെടുത്തത്​ ആദ്യാവസാനം വരെ ഇടതുപക്ഷം പ്രചരണായുധമാക്കിയതും യു.ഡി.എഫിന്‍റെ താഴേക്കിടയിലെ സംഘാടന ദൗർബല്യവും പ്രതികൂലമാണ്​. സമുദായസമവാക്യമാണ്​ തെരഞ്ഞെടുപ്പ്​ ഫലത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ഈഴവ, നായർ, മുസ്​ലിം വോട്ടുകൾ ഏകദേശം തുല്യമാണ്​ മണ്ഡലത്തിൽ.

ബി​.ജെ.പിയിലേക്കും യു.ഡി.എഫിനും​ പോകാൻ സാധ്യതയു​ള്ള ഈഴവവോട്ടുകൾ ഏകീകരിച്ച്​ ഇടതുപക്ഷ​ അനുകൂലമാകാൻ ഇക്കുറി സാധ്യതയുണ്ട്​​. കൃഷ്ണകുമാറിന്‍റെ സാന്നിധ്യം പ്രേമചന്ദ്രന്​ നേരത്തേ ലഭിച്ചിരുന്ന നായർ വോട്ടുകളിൽ വിള്ളൽ വരുത്തും. മുസ്​ലിം വോട്ടുകളിൽ മറ്റിടങ്ങളിൽ ഇല്ലാത്ത സ്വാധീനം ഇടതുപക്ഷത്തിന്​ കൊല്ലത്തുണ്ട്​. തീരദേശത്തടക്കം ക്രൈസ്തവ വോട്ടുകളുടെ നിലപാടും നിർണായകം​.

ഇതിൽനിന്നൊക്കെ വ്യക്തിപരമായി നേടിയെടുത്ത സ്വാധീനമാണ്​ പ്രേമചന്ദ്രന്‍റെ മുതൽക്കൂട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തിനടുത്ത്​ ഭൂരിപക്ഷമായിരുന്നു പ്രേമചന്ദ്രന്​, ’21ലെ നിയമസഭ തെരഞ്ഞെടുപ്പായപ്പോൾ അതിനെ മറികടന്ന്​ ഒരുലക്ഷത്തിന്‍റെ ലീഡ്​ ഇടതുപക്ഷത്തിനായി. എൻ.ഡി.എ വോട്ടുവിഹിതം ഒരുലക്ഷത്തിൽനിന്ന്​ ഒന്നേകാൽ ലക്ഷമായി ഉയർന്നു. ബി.ജെ.പി വോട്ടുവർധിച്ചാൽ അത്​ ഇരുമുന്നണികളെയും ബാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Voto Finish
News Summary - Lok Sabha Elections 2024 constituency trend Kollam
Next Story