Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം: വിജയം...

എറണാകുളം: വിജയം ഉറപ്പിച്ച് ഹൈബി

text_fields
bookmark_border
എറണാകുളം: വിജയം ഉറപ്പിച്ച് ഹൈബി
cancel
camera_alt

ഹൈബി ഈഡൻ, കെ.ജെ. ഷൈൻ

ഇത്തവണ യു.ഡി.എഫ്​ സ്വന്തം അക്കൗണ്ടിലേക്ക്​ മുൻകൂട്ടി വരവുവെച്ച ലോക്സഭ മണ്ഡലങ്ങളിലൊന്നാണ്​ എറണാകുളം. 1952ലെ തിരു-കൊച്ചി കാലം മുതൽ ഇതുവരെ നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പിലും മണ്ഡലം തങ്ങളോട്​ പുലർത്തിയ അനുഭാവമാണ്​ ഈ ആത്​മവിശ്വാസത്തിന്​ പിന്നിൽ. എന്നാൽ, മണ്ഡലത്തിന്‍റെ മനസ്സ്​ ഇത്തവണ മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയുണ്ട്​ എൽ.ഡി.എഫിന്​. അട്ടിമറികളും അപ്രതീക്ഷിത അടിയൊഴുക്കുകളും പ്രതീക്ഷിക്കുന്നില്ല എന്നിരിക്കെ തുടർച്ചയായി രണ്ടാം തവണയും യു.ഡി.എഫ്​ സ്ഥാനാർഥിയായ സിറ്റിങ്​ എം.പി ഹൈബി ഈഡനുതന്നെയാണ്​ വിജയസാധ്യത​. എന്നാൽ, 2019ൽ സി.പി.എമ്മിലെ പി. രാജീവിനെതിരെ 1,69,153 എന്ന റെക്കോഡ്​ ഭൂരിപക്ഷം സ്വന്തമാക്കിയ ഹൈബിക്ക്​ ഇത്തവണ അത്​ കുറഞ്ഞേക്കും.

രണ്ട്​ ഉപതെരഞ്ഞെടുപ്പുകളടക്കം എറണാകുളത്ത്​ ഇതുവരെ ലോക്സഭയിലേക്ക്​ നടന്ന 19 തെരഞ്ഞെടുപ്പുകളിൽ 14 തവണയും വിജയിച്ചത്​ യു.ഡി.എഫാണ്​. 15 വർഷമായി മണ്ഡലം യു.ഡി.എഫിന്‍റെ കൈയിലുമാണ്​. ഈ പാരമ്പര്യമാണ്​ യു.ഡി.എഫ്​ പ്രതീക്ഷയുടെ അടിസ്ഥാനം. എന്നാൽ, നിർണായക രാഷ്ട്രീയ സാഹചര്യങ്ങളിൽ മണ്ഡലം മാറിച്ചിന്തിച്ചിട്ടുണ്ടെന്നതിന്​ തെളിവായി അഞ്ച്​ വിജയങ്ങളുടെ കണക്ക്​ എൽ.ഡി.എഫ്​ നിരത്തുന്നു. എറണാകുളത്ത്​ ഇത്തവണ പല പരിഗണനകൾക്കുമൊടുവിലാണ്​ ഇടത്​ അധ്യാപക സംഘടന നേതാവും പറവൂർ നഗരസഭ കൗൺസിലറുമായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയായി എൽ.ഡി.എഫ്​ നിശ്​ചയിച്ചത്​. മണ്ഡലത്തിലെ നിർണായക വോട്ട്​ ബാങ്കുകളിൽ ഒന്നായ ലത്തീൻ സഭയുമായുള്ള അടുത്ത ബന്ധം, വനിത പ്രാതിനിധ്യം തുടങ്ങിയവ പരിഗണിച്ചാണ്​ പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽനിന്ന്​ കണ്ടെത്തിയ സ്ഥാനാർഥിയെ സി.പി.എം ചിഹ്​നത്തിൽ മത്സരിപ്പിക്കുന്നത്​. പുതുമുഖത്തിന്‍റെ പരിമിതികൾ മറികടന്ന്​ അടിത്തട്ടുകളിലടക്കം ചിട്ടയായ പ്രചാരണം നടത്താനും പ്രസംഗത്തിലും നിലപാടുകളിലും സ്​ത്രീ വോട്ടർമാരെയടക്കം ആകർഷിക്കാനും അവർക്ക്​ കഴിഞ്ഞു. ഇത്​ എൽ.ഡി.എഫിന്‍റെ വോട്ട്​ വിഹിതം വർധിപ്പിച്ചേക്കും.

രണ്ട്​ തവണ എം. എൽ.എയും അഞ്ച്​ വർഷം എം.പിയുമായി വോട്ടർമാർക്കിടയിൽ സൃഷ്ടിച്ചെടുത്ത വ്യക്​തിപ്രഭാവവും കാര്യമായ ആരോപണങ്ങൾക്ക്​ ഇടനൽകിയില്ല എന്നതുമാണ്​ ഹൈബിയുടെ കൈമുതൽ. മണ്ഡലത്തിൽ സുപരിചിതനായ സ്ഥാനാർഥിക്ക്​ നിലവിലെ സാഹചര്യത്തിൽ വിജയിക്കാൻ അത്ര വിയർക്കേണ്ടതില്ലെങ്കിലും പ്രചാരണത്തിൽ തരിമ്പും അശ്രദ്ധയോ അലസതയോ ഉണ്ടായതുമില്ല. എന്നാൽ, കെ.ജെ. ഷൈൻ അവസാനഘട്ടത്തിൽ വോട്ടർമാർക്കിടയിൽ നേടിയ സ്വാധീനവും ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയുടെ സാന്നിധ്യവും ഹൈബിയുടെ ഭൂരിപക്ഷത്തിൽ ഇടിവ്​ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക യു.ഡി.എഫ്​ ക്യാമ്പിൽ പോലുമുണ്ട്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളത്തിന്​ കീഴിലെ മണ്ഡലങ്ങളിൽ ട്വന്‍റി ട്വന്‍റി സ്ഥാനാർഥികൾ മുക്കാൽ ലക്ഷത്തിലേറെ വോട്ട്​ നേടിയിരുന്നു. കിട്ടാവുന്നത്ര വോട്ട്​ സമാഹരിക്കുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങളോ സാധ്യതകളോ എൻ.ഡി.എ സ്ഥാനാർഥി ഡോ. ​കെ.എസ്​. രാധാകൃഷ്ണന്​ മുന്നിലില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Voto Finish
News Summary - Lok Sabha Elections 2024 constituency trend Ernakulam
Next Story