വോട്ടർ പട്ടിക ജനുവരി 30ഒാടെ –മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതി ലഭിച്ചാൽ വോട്ടർപട്ടിക ജനുവരി 30ഓ ടെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. 2.54 കോടി വോട് ടർമാർ കേരളത്തിൽ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ. മൂന്നുലക്ഷത്തോളം വോട്ടർമാരുടെ വർധനവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതൽ യുവാക്കളെ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് കമീഷൻ ശ്രമിക്കുന്നത്. പങ്കാളിത്തം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ആരോഗ്യകരമായ ജനാധിപത്യം സൃഷ്ടിക്കാനാകും. ഇതിൽ നിർണായക പങ്ക് വഹിക്കുന്നത് യുവതലമുറയാണ്.
തെരഞ്ഞെടുപ്പിൽ പങ്കാളികളാകേണ്ടതിെൻറ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മൂല്യാധിഷ്ഠിത സമ്മതിദാനം എന്ന ആശയം കൂടിയാണ് കമീഷൻ മുന്നോട്ടുവെക്കുന്നത്. ഏവർക്കും പ്രാപ്യമായ െതരഞ്ഞെടുപ്പ് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
