മത്സര ചിത്രം തെളിഞ്ഞു: സംസ്ഥാനത്താകെ 194 സ്ഥാനാർഥികൾ, ഇന്ന് പത്രിക പിൻവലിച്ചത് 10 പേർ
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര ചിത്രം തെളിഞ്ഞു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേർ പത്രിക പിൻവലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169.
14 പേർ മത്സര രംഗത്തുള്ള കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ. അഞ്ചു പേർ മാത്രമുള്ള ആലത്തൂരിലാണ് സ്ഥാനാർഥികള്‍ കുറവ്. കോഴിക്കോട്- 13, കണ്ണൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ 12 പേർ വീതവും മത്സരംഗത്തുണ്ട്. ചാലക്കുടിയിലും ആലപ്പുഴയിലും 11 സ്ഥാനാർഥികളാണുള്ളത്. വടകരയിലും, പാലക്കാടും എറണാകുളത്തും പത്തുപേർ വീതം മത്സരരംഗത്തുണ്ട്. കാസർകോട്, തൃശൂർ, മാവേലിക്കര, വയനാട് മണ്ഡലങ്ങളിൽ ഒൻപത് സ്ഥാനാർഥികളാണ്. എട്ടുപേർ വീതമാണ് മലപ്പുറം, പൊന്നാനി, പത്തനംതിട്ട മണ്ഡലങ്ങളിൽ മത്സര രംഗത്തുള്ളത്. ഇടുക്കിയിലും ആറ്റിങ്ങലും ഏഴുപേർ വീതവും.
തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത്. അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറായതോടെ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി.
കടുത്ത മത്സരം നടക്കുന്ന വടകരയിലാണ് ഏറ്റവും കൂടുതൽ വനിതകൾ മത്സരിക്കുന്നത്. നാല് ശൈലജമാരാണ് ഇവിടെ മത്സരത്തിനുള്ളത്. യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് രണ്ട് അപരന്മാരുമുണ്ട്. സിറ്റിങ് എം.പി മുരളീധരന്‍റെ പേരിലും ഒരു സ്ഥാനാർഥിയുണ്ട്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ സ്ഥാനാര്‍ഥി പട്ടികയിൽ സ്ത്രീ സാന്നിധ്യം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

