Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൽ തരം...

പൊലീസിൽ തരം താഴ്​ത്തൽ, കൂട്ടസ്ഥലംമാറ്റം

text_fields
bookmark_border
പൊലീസിൽ തരം താഴ്​ത്തൽ, കൂട്ടസ്ഥലംമാറ്റം
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന പൊ​ലീ​സ്​ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വ​കു​പ്പു​ത​ല ന​ട​പ​ടി നേ​രി​ട്ട 11 ഡി​വൈ.​എ​സ്.​പി​മാ​രെ സർക്കിൾ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യി ത​രം​താ​ഴ്ത്തി. താ​ൽ​ക്കാ​ലി​ക​മാ​യി ഡി​വൈ.​എ​സ്.​പി​മാ​രാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​വ​രി​ൽ ഗു​രു​ത​ര അ​ച്ച​ട​ക്ക​ന​ട​പ​ടി നേ​രി​ട്ട​വ​രെ​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​വ​രെ​യു​മാ​​ണ് സി.​ഐ​മാ​രാ​യി ത​രം​താ​ഴ്ത്തി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം, 20 സി.​ഐ​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും ത​ട​ഞ്ഞി​ട്ടു​ണ്ട്. അ​തേ​സ​മ​യം, തൃ​പ്​​തി​ക​ര​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​െ​വ​ച്ച 26 സി.​െ​എ​മാ​​ർ​ക്ക്​ ഡി​വൈ.​എ​സ്.​പി​മാ​രാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കി.

2015 വ​രെ സീ​നി​യോ​റി​റ്റി പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​പ്പാ​ർ​ട്ട്മ​​​െൻറ​ൽ പ്ര​മോ​ഷ​ൻ ക​മ്മി​റ്റി (ഡി.​പി.​സി) ചേ​ർ​ന്നാ​ണ് സി.​ഐ​മാ​രെ ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ നേ​രി​ട്ട് നി​യ​മ​നം ല​ഭി​ച്ച എ​സ്.​ഐ​മാ​രും ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ​മാ​രും പ്ര​മോ​ഷ​ൻ സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മാ​യി അ​ഡ്മി​നി​സ്​ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​തോ​ടെ 2016 മാ​ർ​ച്ച് മു​ത​ൽ ഡി.​പി.​സി ചേ​ർ​ന്നി​ട്ടി​ല്ല. ഇ​തോ​ടെ അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലേ​ക്ക് സീ​നി​യ​ർ സി.​ഐ​മാ​ർ​ക്ക് താ​ൽ​ക്കാ​ലി​ക സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യാ​യി​രു​ന്നു.

2017ൽ ​ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലേ​ക്ക് സീ​നി​യോ​റി​റ്റി പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​തേ​തു​ട​ർ​ന്ന്​ ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി​യും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വു​മ​ട​ക്കം നേ​രി​ടു​ന്ന 31 പേ​ർ​ക്ക് ഡി​വൈ.​എ​സ്.​പി​മാ​രാ​യി സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് പി.​എ​സ്.​സി അം​ഗം അ​ധ്യ​ക്ഷ​നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, ഡി.​ജി.​പി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ സ​മി​തി സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ​ചെ​യ്ത​ത്. ഇ​തി​ലു​ൾ​പ്പെ​ട്ട, നി​ല​വി​ൽ ഡി​വൈ.​എ​സ്.​പി​മാ​രു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന 11 പേ​രെ​യാ​ണ്​ ത​രം​താ​ഴ്​​ത്തി​യ​ത്. ഇ​വ​രെ സി.​ഐ​മാ​രാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ഉ​ട​ൻ പു​റ​ത്തി​റ​ക്കും.

അ​തി​നി​ടെ, ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഡി​വൈ.​എ​സ്.​​പി​മാ​ർ നാ​ളെ ഹൈ​കോ​ട​തി​യെ സ​മീ​പിച്ചേക്കും. ത​രം​താ​ഴ്ത്താ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വൈ.​എ​സ്.​പി​മാ​ർ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. താ​ൽ​ക്കാ​ലി​ക​മാ​യി ഡി​വൈ.​എ​സ്.​പി​മാ​രാ​യ 12 പേ​രെ ത​രം​താ​ഴ്ത്താ​നാ​യി​രു​ന്നു ഡി.​പി.​സി​ നി​ർ​ദേ​ശം. എ​ന്നാ​ൽ ഡി​വൈ.​എ​സ്.​പി​യാ​യ എം.​ആ​ർ. മ​ധു​ബാ​ബു ക​ഴി​ഞ്ഞ​ദി​വ​സം അ​ഡ്മി​നി​സ്​​േ​ട്ര​റ്റി​വ് ൈട്ര​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് സ്​​റ്റേ നേ​ടി​യ​തി​നാ​ൽ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യി.

സ്ഥലംമാറ്റിയ എ.എസ്.​പിമാരുടെ പേരും നിയമനം നൽകിയ തസ്​തികയും

ശിവപ്രസാദ് (അഡ്മിനിസ്​േട്രഷൻ, പത്തനംതിട്ട), പി. വാഹിദ് (അഡ്മിനിസ്​േട്രഷൻ, പാലക്കാട്), കെ. സലിം (അഡ്മിനിസ്​േട്രഷൻ, കോഴിക്കോട് സിറ്റി), എം.സി. ദേവസ്യ (അഡ്മിനിസ്​േട്രഷൻ, തൃശൂർ), എം. സുബൈർ (അഡ്മിനിസ്​േട്രഷൻ, മലപ്പുറം), എസ്​. ദേവമനോഹർ (അഡ്മിനിസ്​േട്രഷൻ, തൃശൂർ റൂറൽ), ഷാനവാസ്​ (അഡ്മിനിസ്​േട്രഷൻ, കൊല്ലം റൂറൽ), മുഹമ്മദ് ഷാഫി (അഡ്മിനിസ്​േട്രഷൻ, ഇടുക്കി), എം. ഇഖ്ബാൽ (അഡ്മിനിസ്​േട്രഷൻ, തിരുവനന്തപുരം റൂറൽ), എസ്​. അനിൽകുമാർ (സംസ്ഥാന ൈക്രം റെ​േക്കാർഡ്സ്​ ബ്യൂറോ), എസ്​.ആർ. ജ്യോതിഷ് (സ്​റ്റാഫ് ഓഫിസർ ടു എ.ഡി.ജി.പി ൈക്രംബ്രാഞ്ച്, തിരുവനന്തപുരം)

സ്ഥലംമാറ്റം ലഭിച്ച ഡിവൈ.എസ്​.പിമാർ (നിലവിൽ ജോലി ചെയ്യുന്ന സ്ഥലം, ബ്രാക്കറ്റിൽ സ്ഥലംമാറ്റം ലഭിച്ച സ്​റ്റേഷൻ എന്ന ക്രമത്തിൽ)

കെ. ഹരികൃഷ്​ണൻ -ഡി.സി.ആർ.ബി കൊല്ലം റൂറൽ (​ഡിവൈ.എസ്​.പി I സി.ബി തിരുവനന്തപുരം), ബി. വിനോദ്​ -നാർകോട്ടിക്​ സെൽ കൊച്ചി സിറ്റി (ഡി.സി.ആർ.ബി കൊല്ലം റൂറൽ), എ. പ്രദീപ്​കുമാർ -കൊല്ലം (ഫോർട്ട്​), കെ.ജെ. ദിനിൽ - ഫോർട്ട്​ (ഡി.സി.ആർ.ബി കോഴിക്കോട്​ റൂറൽ), ടി. അനിൽകുമാർ -എസ്​.ബി ആലപ്പുഴ (ആറ്റിങ്ങൽ), പി. അനിൽകുമാർ -ആറ്റിങ്ങൽ (എസ്​.ബി ആലപ്പുഴ), കെ.ആർ. ശിവസുതൻപിള്ള -ഡി.സി.ആർ.ബി കോഴിക്കോട്​ റൂറൽ (കൺട്രോൾ റൂം തിരുവനന്തപുരം), എ.വി. പ്രദീപ് -എസ്​.ബി.സി.​െഎ.ഡി കണ്ണൂർ (കോഴിക്കോട്​ നോർത്ത്​), ഇ.പി. പൃഥ്വിരാജ്​ -കോഴിക്കോട്​ നോർത്ത്​ (താമരശ്ശേരി),

പി. ബിജുരാജ്​ -താമരശ്ശേരി (ഗുരുവായൂർ), എം.പി. മോഹനചന്ദ്രൻ നായർ -പെരിന്തൽമണ്ണ (എസ്​.ബി മലപ്പുറം), എസ്​. വിദ്യാധരൻ -കരുനാഗപ്പള്ളി (സൈബർ സിറ്റി ​കഴക്കൂട്ടം), എസ്. സുരേഷ്​കുമാർ ​-നെയ്യാറ്റിൻകര (വി.എ.സി.ബി എസ്​.​െഎ.യു തിരുവനന്തപുരം), എൻ. രാജൻ -വി.എ.സി.ബി എസ്​.​െഎ.യു I തിരുവനന്തപുരം (ചങ്ങനാശ്ശേരി), എസ്. സുരേഷ്​കുമാർ ​-ചങ്ങനാശ്ശേരി (നെയ്യാറ്റിൻകര), അനിൽകുമാർ. ആർ -സൈബർ സിറ്റി കഴക്കൂട്ടം (എസ്​.ബി.സി.​െഎ.ഡി ഹെഡ്​ ക്വാർ​േട്ടഴ്​സ്​ കമ്യൂണൽ സെൽ), വി. സുരേഷ്​കുമാർ -കൺട്രോൾ റൂം തിരുവനന്തപുരം സിറ്റി (നാർകോട്ടിക്​ സെൽ, കൊച്ചി സിറ്റി), എൻ.എ. ബൈജു -ഡിവൈ.എസ്​.പി I തിരുവനന്തപുരം (ഡി.സി.ആർ.ബി ആലപ്പുഴ), പി.പി. ഷംസ്​ -​ത​​ൃക്കാക്കര (കട്ടപ്പന), എൻ. മുരളീധരൻ -ഷൊർണൂർ (കുന്ദംകുളം), ടി.എസ്. സിനോജ്​ ​-കുന്ദംകുളം (ഷൊർണൂർ),

കെ. ലാൽജി -കൊച്ചി സിറ്റി (ചാലക്കുടി), സി.ആർ. സന്തോഷ് ​-ചാലക്കുടി (എസ്​.ബി.സി.​െഎ.ഡി മലപ്പുറം), ടി.എൻ. സജീവ്​ -എസ്​.ബി.സി.​െഎ.ഡി വയനാട്​ (കാഞ്ഞങ്ങാട്​), പി.കെ. സുധാകരൻ -കാഞ്ഞങ്ങാട്​ (തളിപ്പറമ്പ്​), കെ.വി. വേണുഗോപാലൻ -തളിപ്പറമ്പ്​ (കണ്ണൂർ), പി.പി. സദാനന്ദൻ -കണ്ണൂർ (വടകര), എ.പി. ചന്ദ്രൻ -വടകര (എസ്​.ബി.സി.​െഎ.ഡി കോഴിക്കോട്​), കെ.എസ്. ഷാജി ​-എസ്​.ബി.സി.​െഎ.ഡി കോഴിക്കോട്​ (നാർകോട്ടിക്​ സെൽ കോഴിക്കോട്​ സിറ്റി), എം.ജെ. ബാബു- നർകോട്ടിക്​ സെൽ കോഴിക്കോട്​ സിറ്റി (കോഴിക്കോട്​ സൗത്ത്​), കെ.പി. അബ്​ദുൽ റസാഖ്​ -കോഴിക്കോട്​ സൗത്ത്​, എസ്​.ബി.സി.​െഎ.ഡി കോഴിക്കോട്​), എൻ.വി. അബ്​ദുൽ ഖാദർ -എസ്​.ബി.സി.​െഎ.ഡി കോഴിക്കോട്​ സിറ്റി (ക്രൈം ഡി. കണ്ണൂർ), സജു കെ. എബ്രഹാം -ക്രൈം ഡി​. കണ്ണൂർ (ഇരിട്ടി), പ്രജീഷ്​ തോട്ടത്തിൽ, ഇരിട്ടി (കൽപറ്റ), ആർ. ജോസ്​, അടൂർ (എസ്​.ബി പത്തനംതിട്ട). ആർ. പ്രദീപ്​ കുമാർ, എസ്​.ബി പത്തനംതിട്ട (നാർകോട്ടിക്​ സെൽ പത്തനംതിട്ട), പ്രിൻസ്​ എബ്രഹാം -കൽപറ്റ (നാദാപുരം സബ്.),

ജവഹർ ജനാർദ്​ -ചാത്തന്നൂർ (ക്രൈം ഡി. എറണാകുളം റൂറൽ), ഷാജിമോൻ ജോസഫ്​ -പാല (മൂവാറ്റുപുഴ), കെ. ബിജുമോൻ -മൂവാറ്റുപുഴ (പാലാ), എൽ. സുരേന്ദ്രൻ - വി.എ.സി.ബി കോഴിക്കോട്​ (ക്രൈം കോഴിക്കോട്​ സിറ്റി), ഷാജി വർഗീസ്​ -സി.ആർ കോഴിക്കോട്​ സിറ്റി (വി.എ.സി.ബി കോഴിക്കോട്​), എൻ.സി. രാജ്​മോൻ -കട്ടപ്പന (വി.എ.സി.ബി സ്​പെഷൽ സെൽ എറണാകുളം), ബാബു കെ. തോമസ്​ -ക്രൈം ഡി. തൃശൂർ സിറ്റി (എസ്​.ബി തൃ​ശൂർ സിറ്റി), പ്രഫുല്ലചന്ദ്രൻ -എസ്​.ബി തൃശൂർ സിറ്റി (ത​ൃക്കാക്കര), എം.ആർ. സതീഷ്​കുമാർ -(ഡി.സി.ആർ.ബി കൊല്ലം സിറ്റി (പുനലൂർ), എം. അനിൽകുമാർ -പുനലൂർ (ഡി.സി.ആർ.ബി കൊല്ലം സിറ്റി), കെ. സുദർശൻ -വി.എ.സി.ബി എൻ/ആർ കോഴിക്കോട്​ (എസ്​.ബി കോഴിക്കോട്​ സിറ്റി), പി.ടി. വാസുദേവൻ -എസ്​.ബി കോഴിക്കോട്​ സിറ്റി (വി.എ.സി.ബി എൻ/ആർ കോഴിക്കോട്​), ഇസ്​മയിൽ -ക്രൈം ഡി. കോഴിക്കോട്​ സിറ്റി (എസ്​.ബി കോഴിക്കോട്​ റുറൽ), ഡി. ശ്രീനിവാസൻ -എസ്​.ബി കോഴിക്കോട്​ റൂറൽ (ക്രൈം ഡി. തൃശൂർ സിറ്റി), പി.എ. ശിവദാസൻ -ഗുരുവായൂർ (പെരിന്തൽമണ്ണ), എൻ. ജീജി -ഡിവൈ.എസ്​.പി II സി.ബി കൊല്ലം (സൈബർ ക്രൈം പി.എസ്​, സി.ബി തിരുവനന്തപുരം).

ഡിവൈ.എസ്​.പിയായി സ്ഥാനക്കയറ്റം ലഭിച്ച സി.​െഎമാർ

എം.​െഎ. ഷാജി (ഡെപ്യൂ​േട്ടഷൻ ​േകാഒാപറേറ്റിവ്​ വിജിലൻസ്​ തൃശൂർ), സനിൽകുമാർ (സി.ബി കോട്ടയം), എസ്​.എസ്. സുരേഷ്​കുമാർ​ (ചാത്തന്നൂർ), കെ.എ. തോമസ്​ (അടൂർ), കെ.എ. മുഹമ്മദ്​ ഇസ്​മയിൽ (എസ്​.ബി കൊല്ലം റൂറൽ), എം. സന്തോഷ്​ കുമാർ (എസ്​.ബി.സി.​െഎ.ഡി പാലക്കാട്​), സതീഷ്​കുമാർ അലക്കൽ (കോഒാപറേറ്റിവ്​ വിജിലൻസ്​ കണ്ണൂർ), വി. ബാലകൃഷ്​ണൻ (ഡെപ്യൂ​േട്ടഷൻ കേരള ബയോ ഡൈവേഴ്​സിറ്റി ബോർഡ്​), ​വി. രാജ്​കുമാർ (ഡിവൈ.എസ്​.പി II സി.ബി കൊല്ലം), പി.എസ്​. സുരേഷ്​ (കൊച്ചി സിറ്റി), സി. ച​ന്ദ്രൻ (ഡി.എസ്​.യു, എസ്​.ബി.സി.​െഎ.ഡി ഹെഡ്​ ക്വാർ​േട്ടഴ്​സ്​), ജി. ജോൺസൺ (വി.എ.സി.ബി സ്​പെഷൽ സെൽ കോഴിക്കോട്​),

അഗസ്​റ്റ്യൻ മാത്യു (സി.ബി കോഴിക്കോട്​ റേഞ്ച്​), ആർ. ഹരിദാസൻ (ക്രൈം ഡി. കോഴിക്കോട്​ റൂറൽ), എൻ.വി. അരുൺരാജ്​ (കരുനാഗപ്പള്ളി), എൻ. വിജയകുമാർ (സി.ബി സി.യു III കോഴിക്കോട്​), ജെ. കുര്യാക്കോസ്​(ഒാൺ ഡെപ്യൂ​േട്ടഷൻ കോഒാപറേറ്റിവ്​ വിജിലൻസ്​ തിരുവനന്തപുരം), ആർ. റാഫി (എസ്​.ബി എറണാകുളം റൂറൽ), സ്​റ്റുവർട്ട്​ കീലർ (കൊല്ലം), ടി.കെ. രത്​നകുമാർ (എസ്​.ബി.സി.​െഎ.ഡി കണ്ണൂർ), എം.വി. അനിൽകുമാർ (ക്രൈം ഡി. കോഴിക്കോട്​ സിറ്റി), എം. സുനിൽകുമാർ (എസ്​.ബി.സി.​െഎ.ഡി വയനാട്​), എം. മണികണ്​ഠൻ (എസ്​.ബി.സി.​െഎ.ഡി തൃശൂർ), വി. ഹംസ (മട്ടാഞ്ചേരി), എം.​കെ. ബിനുകുമാർ (എസ്​.ബി ആലപ്പുഴ), സി.എസ്​. വിനോദ്​ (നാർകോട്ടിക്​ സെൽ വയനാട്​).

ന​ട​പ​ടി നേ​രി​ട്ട​ ഡിവൈ.എസ്​.പിമാർ (നി​ല​വി​ൽ ജോ​ലി​ചെ​യ്യു​ന്ന യൂ​നി​റ്റ്​ ബ്രാക്കറ്റിൽ)

കെ.​എ​സ്. ഉ​ദ​യ​ഭാ​നു (ജി​ല്ല ൈക്രം ​ഡി​റ്റാ​ച്ച്മ​​​​െൻറ്, എ​റ​ണാ​കു​ളം, റൂ​റ​ൽ), എ​സ്. വി​ജ​യ​ൻ (മ​ട്ടാ​ഞ്ചേ​രി, കൊ​ച്ചി സി​റ്റി), എ​സ്. അ​ശോ​ക്​ കുമാ​ർ (ക്രൈം​ബ്രാ​ഞ്ച്, കോ​ട്ട​യം), എം. ​ഉ​ല്ലാ​സ്​​കു​മാ​ർ (ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്, മ​ല​പ്പു​റം), എ. ​വി​പി​ൻ ദാ​സ്​ (എ​സ്.​ബി.​സി.​ഐ.​ഡി, പാ​ല​ക്കാ​ട്), വി.​ജി. ര​വീ​ന്ദ്ര​നാ​ഥ് (ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്, എ​റ​ണാ​കു​ളം റൂ​റ​ൽ), എം.​കെ. മ​നോ​ജ് ക​ബീ​ർ (ന​ർ​ക്കോ​ട്ടി​ക് സെ​ൽ, വ​യ​നാ​ട്), ആ​ർ. സ​ന്തോ​ഷ്കു​മാ​ർ (എ​സ്.​ബി.​സി.​ഐ.​ഡി, മ​ല​പ്പു​റം), ഇ. ​സു​നി​ൽ​കു​മാ​ർ (നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ൻ), ടി. ​അ​നി​ൽ​കു​മാ​ർ (ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ച്, ആ​ല​പ്പു​ഴ), കെ.​എ. വി​ദ്യാ​ധ​ര​ൻ (ന​ർ​ക്കോ​ട്ടി​ക് സെ​ൽ, പ​ത്ത​നം​തി​ട്ട).

ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഡി​വൈ.​എ​സ്.​പി​ക്ക്​ വീ​ണ്ടും ഡി​വൈ.​എ​സ്.​പി​യാ​യി സ്ഥ​ലം​മാ​റ്റം

സി.​ഐ​യാ​യി ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഡി​വൈ.​എ​സ്.​പി​ക്ക് വീ​ണ്ടും ഡി​വൈ.​എ​സ്.​പി​യാ​യി സ്ഥ​ലം​മാ​റ്റം. ആ​ല​പ്പു​ഴ ജി​ല്ല സ്​​പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ ടി. ​അ​നി​ൽ​കു​മാ​റി​നെ​യാ​ണ് ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി​യാ​യി നി​യ​മി​ച്ച്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഗു​രു​ത​ര​പി​ഴ​വ്​ വ​രു​ത്തി​യ​ത്. തെ​റ്റു​തി​രു​ത്തി വൈ​കാ​തെ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newstransfermalayalam news
News Summary - lok sabha election; Police Transfered-Kerala News
Next Story