പ്രഖ്യാപനമായില്ലെങ്കിലും ആന്റോക്ക് വേണ്ടി ചുവരെഴുത്തുകൾ
text_fieldsപന്തളം തുമ്പമൺ പ്രദേശത്ത് ആന്റോ ആൻറണിക്കുവേണ്ടി പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത്
പന്തളം: എൽ.ഡി.എഫും, എൻ.ഡി.എയും കളത്തിലിറങ്ങിയിട്ടും സ്ഥാനാർഥിയാരാണെന്നു പോലും വ്യക്തമാകാത്ത കോൺഗ്രസ് ക്യാമ്പിലെ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ സിറ്റിങ് എം.പി ആന്റോ ആൻറണിക്ക് വേണ്ടി പന്തളത്ത് ചുവരെഴുത്തുകൾ ആരംഭിച്ചു.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആന്റോ ആൻറണിക്ക് വേണ്ടി ചുവരെഴുത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്ഥാനാർഥി ഇതുവരെ സജീവമായിട്ടില്ല.
സ്ഥാനാർഥിക്ക് മാറ്റം ഉണ്ടാകും എന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും പറയുന്നത്. അതിനിടയിലാണ് പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെടുന്നത്. സിറ്റിങ് സീറ്റുകളിൽ എം.പിമാർ തന്നെ മത്സരിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

