ലോക്സഭ തെരഞ്ഞെടുപ്പ്: ആകെ 303 പത്രിക; അവസാനദിനം 149
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ലഭിച്ചത് 303 നാമനിർദേശപ ത്രിക. അവസാനദിനം പത്രികകളുടെ കുത്തൊഴുക്കായിരുന്നു. 149 പത്രികകളാണ് വ്യാഴാഴ്ച മാ ത്രം ലഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, നടൻ സുരേഷ്ഗോപി അടക്കമുള്ള പ്രമുഖരും അവസാനദിനം പത്രികനൽകി. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച, എട്ടുവരെ പിൻവലിക്കാം.
2014ൽ 391 പത്രികകളാണ് ലഭിച്ചത്, ഇത്തവണ 88 എണ്ണം കുറവ്. 269 പേരാണ് കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്നത്.
ഏറ്റവുംകൂടുതൽ പത്രിക രാഹുൽ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ വയനാട്ടിലും ആറ്റിങ്ങലിലുമാണ്; 23 വീതം. ഏറ്റവുംകുറവ് ഇടുക്കിയിൽ, ഒമ്പതെണ്ണം. കഴിഞ്ഞതവണ 24 വീതം ലഭിച്ച തിരുവനന്തപുരം, കാസർകോട്, പാലക്കാട് മണ്ഡലങ്ങളിലായിരുന്നു ഏറ്റവുംകൂടുതൽ.
മറ്റ് മണ്ഡലങ്ങളിലെ പത്രികകളുടെ എണ്ണം: തിരുവനന്തപുരം -20, കോഴിക്കോട്ട് -19 , എറണാകുളം, പൊന്നാനി -18 വീതം, കണ്ണൂർ -17, ചാലക്കുടി -16, വടകര, കോട്ടയം -15 വീതം, മലപ്പുറം, ആലപ്പുഴ -14 വീതം, പാലക്കാട്, തൃശൂർ -13 വീതം, മാവേലിക്കര, കൊല്ലം -12 വീതം, പത്തനംതിട്ട, കാസർകോട് -11 വീതം, ആലത്തൂർ -10.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
