സ്ഥാനാർഥികളെ 25ന് മുമ്പ് തീരുമാനിക്കും –ചെന്നിത്തല
text_fieldsകൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഈമാസം 25ന് മുമ്പ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സീറ്റ് വിഭജനത്തെച്ചൊല്ലി യു.ഡി.എഫിൽ തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. കെ.പി.സി.സി പ്രസിഡൻറ് പാണക്കാട് തങ്ങളെ സന്ദർശിച്ചത് സീറ്റ് കാര്യം സംസാരിക്കാനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ജില്ല കമ്മിറ്റികൾ നൽകുന്ന പട്ടിക പരിഗണിച്ചായിരിക്കും സ്ഥാനാർഥിയെ നിർണയിക്കുക. ഫേസ്ബുക്കിൽ അഭിപ്രായങ്ങൾ പറയുന്നതിനോട് യോജിപ്പില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.
20 സീറ്റും നേടാനാമെന്നാണ് പ്രതീക്ഷ. സംസ്ഥാന ബജറ്റ് ജനങ്ങൾക്കേറ്റ ഇരുട്ടടിയാണെന്നും വയനാട്ടിലെ കർഷകരെ സംരക്ഷിക്കാൻ ഒരു നടപടിയും ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
