ബി.ഡി.ജെ.എസിന് സീറ്റ്: ബി.ജെ.പിയിൽ കലഹം
text_fieldsതൃശൂര്‍: തൃശൂർ, ചാലക്കുടി, ആലത്തൂർ ലോക്സഭ സീറ്റുകൾ ബി.ഡി.ജെ.എസിന് നല്‍കാനുള്ള നീക്കത്തില്‍ ബി.ജെ.പിയിൽ അമർഷം. ജയിക്കും എന്ന് വിശ്വസിക്കുന്ന തൃശൂർ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും. തൃശൂർ മണ്ഡലത്തിലെ പ്രധാന വോട്ട് ബാങ്ക് ഈഴവ സമുദായമാണ് എന്നാണ് ബി.ഡി.ജെ.എസിെൻറ അവകാശവാദം.
സംവരണ സീറ്റായ ആലത്തൂർ ബി.ഡി.ജെ.എസിൽ ഉൾപ്പെടുന്ന കെ.പി.എം.എസിനാണ് നൽകുന്നതത്രെ. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെങ്കിൽ തൃശൂർ നൽകാമെന്നാണ് ഒൗദ്യോഗിക ബി.ജെ.പിയിലെ ധാരണയത്രെ. എന്നാൽ, ആലത്തൂരും ചാലക്കുടിയും വിട്ടുകൊടുത്താലും പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള തൃശൂര്‍ നല്‍കുന്നത് ആത്മഹത്യപരമാണെന്ന് ഒരു ബി.ജെ.പി ജില്ല നേതാവ് പറഞ്ഞു.
ജയ സാധ്യതയുള്ള ‘എ’ഗ്രേഡ് മണ്ഡലങ്ങളിൽ പെട്ടതാണ് തൃശൂർ. ഇവിടെ കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് ജില്ല നേതൃത്വം സംസ്ഥാന-ദേശീയ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടതുമാണ്. എന്നാൽ ശ്രീധരൻപിള്ള വിഭാഗം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് നിർദേശിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.