രാഹുൽ സീറ്റ് വിഭജനം ചർച്ച ചെയ്തിട്ടില്ല –മുല്ലപ്പള്ളി
text_fieldsകൊച്ചി: യു.ഡി.എഫ് നേതാക്കളുമായി രാഹുൽ സീറ്റ് വിഭജനം ചർച്ച ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് ഘടകകക്ഷി നേതാക്കളുമായി വിപുല ചർച്ച നടത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഈ യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയാകുമെന്നും തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധിയുമായി യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് വിഭജനം വിഷയമായില്ല. രാഹുല്‍ ഗാന്ധി ഒരുക്കിയ ചായസല്കാരത്തില് പങ്കെടുക്കാനാണ് നേതാക്കള്‍ എത്തിയത്. തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സീറ്റ് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയില്ല.
നിലവില്‍ യു.ഡി.എഫില്‍ സീറ്റ് സംബന്ധിച്ച തര്‍ക്കമില്ല. ചെറിയ പടലപ്പിണക്കങ്ങള്‍ മാത്രമാണ് മുന്നണിയിലുള്ളത്. കരുത്തരും യോഗ്യരുമായ സ്ഥാനാര്‍ഥികളെ നിർണയിക്കണമെന്നതാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിലായിരിക്കും യു.ഡി.എഫിെൻറ സ്ഥാനാർഥിനിർണയമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. എം.ഐ. ഷാനവാസിെൻറ മകൾ അമീന രാഹുൽ ഗാന്ധിയോട് സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരുകാര്യവും ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം വിഷയങ്ങളിൽ ഹൈകമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്ഥാനാർഥിയാകാൻ പാർട്ടി ആവശ്യപ്പെട്ടാൽ നിരസിക്കില്ലെന്ന എം.ഐ. ഷാനവാസിെൻറ മകളുടെ പ്രസ്താവനയെക്കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ നടന്ന സമ്മേളനം വന്‍ വിജയമായിരുന്നു. പൂര്‍ണ തൃപ്തനായാണ് രാഹുല്‍ ഡല്‍ഹിക്ക് മടങ്ങിയത്. ഇത്രയും വിപുല പങ്കാളിത്തം പ്രതീക്ഷിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
