Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2019 12:00 AM IST Updated On
date_range 3 April 2019 7:15 PM ISTകണ്ണന്താനത്തിനും ഭാര്യക്കും 11 കോടിയുടെ ആസ്തി; ശോഭാ സുരേന്ദ്രനെതിരെ 11 കേസുകൾ
text_fieldsbookmark_border
കാക്കനാട്: എറണാകുളത്തെ എൻ.ഡി.എ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തിനും ഭാര്യക്കുമായി 11 കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. 2.63 കോടിയുടെ ജംഗമസ്വത്തും അഞ്ചുകോടിയുടെ സ്ഥാവരസ്വത്തും കണ്ണന്താനത്തിനുണ്ട്.
ഭാര്യയുടെ പേരിൽ 2.05 കോടിയുടെ ജംഗമസ്വത്തും 1.76 കോടിയുടെ സ്ഥാവരസ്വത്തുമുണ്ട്. കർണാടകയിൽ മൂന്ന് കോടിയുടെയും ന്യൂഡൽഹിയില്‍ രണ്ട് കോടിയുടെയും സ്വത്ത് കണ്ണന്താനത്തിെൻറ പേരിലുണ്ട്. ഭാര്യയുടെ പേരിൽ കൊച്ചിയിൽ 1.76 കോടി മൂല്യമുള്ള വീടും 35 ലക്ഷം വിലവരുന്ന ഡയമണ്ടും 15 ലക്ഷത്തിെൻറ സ്വർണവുമുണ്ട്. കണ്ണന്താനത്തിെൻറ കൈവശമുള്ള പെയിൻറിങ്ങിന് 10 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു. രണ്ടുപേർക്കും ഓരോ കാർ സ്വന്തമായുണ്ട്.
ബെന്നി ബഹനാനും കുടുംബത്തിനും 2.13 കോടിയുടെ ആസ്തി
കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനും കുടുംബത്തിനുമായി 2,13,77,869 രൂപയുടെ ആസ്തി. ബെന്നി ബഹനാെൻറ പേരില്‍ 99,24,526 രൂപയുടെ വസ്തുവകകളും ഭാര്യയുടെ പേരില്‍ 1,05,37,405 രൂപയുടെ വസ്തുവകകളുമുണ്ട്. 22.84 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 7,98,600 രൂപയുടെ സ്വർണവും 79,000 രൂപ മൂല്യമുള്ള ഇന്‍ഷുറന്‍സും കുടുംബത്തിനുണ്ട്. ബെന്നി ബഹനാെൻറ കൈവശം പണമായി 36,000 രൂപയും ഭാര്യയുടെ കൈവശം 3000 രൂപയുമുണ്ട്. 14,50,000 രൂപ മൂല്യമുള്ള കാറും സ്വന്തം. ഗതാഗതം തടസ്സപ്പെടുത്തിയതിനും മെട്രോ ട്രെയിനില്‍ നിയമം ലംഘിച്ചതിനും ശബരിമലയില്‍ നിരോധനം ലംഘിച്ചതിനും ബെന്നി ബഹനാെൻറ പേരില്‍ കേസുണ്ട്.
ശോഭാ സുരേന്ദ്രൻെറ കൈവശം 15,000 രൂപ, 11 കേസുകൾ
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രെൻറ (ശോഭന കെ.കെ) കൈവശം ആകെയുള്ളത് 15,000 രൂപ. 96,000 രൂപ വിലവരുന്ന നാല് പവൻ സ്വർണാഭരണങ്ങളും. പാലിയേക്കര ടോൾ പ്ലാസക്കെതിരായ സമരത്തിൽ പങ്കെടുത്തതിനടക്കം 11 കേസുകളുണ്ട്. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച ആസ്തിവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. 40,000 രൂപ വിലവരുന്ന ബജാജ് ഡിസ്കവർ സ്കൂട്ടറാണ് വാഹനമായുള്ളത്.
ഭർത്താവിെൻറ കൈവശം 22,000 രൂപയുണ്ട്. വാഹനമായി നാലര ലക്ഷം വിലവരുന്ന മാരുതി സ്വിഫ്റ്റ് കാറും. 60,000 രൂപയുടെ 20 ഗ്രാം സ്വർണാഭരണം ഭർത്താവിനുണ്ട്. ആശ്രിതെൻറ കൈവശം 1600 രൂപയുണ്ട്. ബാങ്ക് നിക്ഷേപം ഉൾപ്പെടെ ഭർത്താവിെൻറ ആകെ ജംഗമആസ്തി 6,37,949 രൂപ. സ്ഥാനാർഥിയുടെ പേരിൽ 4,42,000 രൂപയുടെയും ആശ്രിതെൻറ പേരിൽ 7313 രൂപയുടെയും ജംഗമ ആസ്തിയുണ്ട്. ഭൂമിയും കെട്ടിടവുമുൾപ്പെടെ 7,30,000 രൂപ വില വരുന്ന സ്ഥാവരആസ്തികളും സ്ഥാനാർഥിയുടെ ഭർത്താവിെൻറ േപരിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story