ലോക്സഭ: ആദ്യദിനം എട്ട് സ്ഥാനാർഥികൾ പത്രിക നൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നാമനിർദേശപത്രിക സമർപ്പ ണത്തിെൻറ ആദ്യദിനം എട്ട് സ്ഥാനാർഥികൾ പത്രിക നൽകി. ഇടുക്കി മണ്ഡലത്തിലെ ഇടത് സ് ഥാനാർഥി േജായ്സ് ജോർജും ആദ്യദിനം പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ രണ്ടും ആറ്റിങ്ങൽ, കൊല്ലം, ഇടുക്കി, ചാലക്കുടി, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ പത്രികയുമാണ് ലഭിച്ചത്. ഇവരിൽ നാലുപേർ സ്ത്രീകളാണ്. ഏപ്രിൽ നാലുവരെയാണ് പത്രിക നൽകുന്നതിനുള്ള സമയപരിധി.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ എസ്.യു.സി.ഐ (സി) സ്ഥാനാർഥിയായി എസ്. മിനിയും ഡി.എച്ച്.ആർ.എം സ്ഥാനാർഥിയായി എ. ഗോപകുമാറും ആറ്റിങ്ങലിൽ ഡി.എച്ച്.ആർ.എമ്മിെല ടി. ഷൈലജയും പത്രിക നൽകി. മറ്റ് മണ്ഡലങ്ങളും സ്ഥാനാർഥികളും ചുവടെ: കൊല്ലം -ട്വിങ്കിൾ പ്രഭാകരൻ (എസ്.യു.സി.ഐ (സി), ഇടുക്കി - ജോയ്സ് ജോർജ് (സ്വതന്ത്രൻ), ചാലക്കുടി -ജോസ് തോമസ് (മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്)), വയനാട് -മുജീബ് റഹ്മാൻ (സ്വതന്ത്രൻ), കണ്ണൂർ -അപർണ ആർ. (എസ്.യു.സി.ഐ (സി). പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
