സമ്പത്തിേൻറത് നാലാമൂഴം; രാജേഷിനും ബിജുവിനും മൂന്നാം അങ്കം
text_fieldsതിരുവനന്തപുരം: ലോക്സഭയിൽ തുടർച്ചയായി മൂന്നുതവണ മത്സരിച്ച പി. കരുണാകരൻ മാറി നിൽക്കുേമ്പാൾ ആറ്റിങ്ങലിൽ കച് ചമുറുക്കുന്ന എ. സമ്പത്തിന് ഇത് നാലാമൂഴമാണ്. സാേങ്കതികാർഥത്തിൽ ഇത് സമ്പത്തിെൻറ തുടർച്ചയായ നാലാം മത്സരമ ല്ലെന്നതാണ് അദ്ദേഹത്തിന് തുണയായത്. തുടർച്ചയായി മൂന്നാം തവണയാണ് സമ്പത്ത് ആറ്റിങ്ങൽ മണ്ഡലം സി.പി.എമ്മിന് നിലനിർത്താനായി പോരാട്ടത്തിനിറങ്ങുന്നത്. പാലക്കാട്ട് ജനവിധി തേടുന്ന എം.ബി. രാജേഷിെൻറയും ആലത്തൂരിൽ പി.കെ. ബിജുവിെൻറയും തുടർച്ചയായ മൂന്നാം അങ്കമാണ്.
1996ലാണ് സമ്പത്ത് ആദ്യമായി മത്സരിച്ചത്. അന്ന് ചിറയിൻകീഴായിരുന്നു മണ്ഡലം. പിന്നീടാണ് ആറ്റിങ്ങലായത്. തുടർന്ന് 2009ലും 2014ലും തുടർച്ചയായി ലോക്സഭയിലെത്തി. കഴിഞ്ഞ തവണ കോൺഗ്രസിെൻറ ബിന്ദു കൃഷ്ണയെ 69,378 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2014ൽ ഒരു ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷത്തിൽ എം.പി. വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തിയ രാജേഷ് 2009ലും വിജയിച്ചിരുന്നു. 2009ലും 2014ലും ആലത്തൂരിൽനിന്ന് വിജയിച്ച ഡോ. പി.കെ. ബിജുവിൽ പാർട്ടി ഒരിക്കൽകൂടി പ്രതീക്ഷവെക്കുകയാണ്.
എൽ.ഡി.എഫ് സ്ഥാനാർഥികളിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയവർകൂടിയാണ് സമ്പത്തും ബിജുവും. നിയമത്തിലാണ് സമ്പത്തിെൻറ പി.എച്ച്.ഡിയെങ്കിൽ ബിജുവിേൻറത് പോളിമർ കെമിസ്ട്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
