കോൺഗ്രസ് ഉപസമിതികൾ; നേതാക്കൾക്ക് അമർഷം
text_fieldsതിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് രൂപവത്കരിച്ച ഉപസമി തികൾക്കെതിരെ നേതാക്കൾ. ജംബോ കമ്മിറ്റികളാണ് പ്രഖ്യാപിച്ചതെങ്കിലും മുതിർന്ന നേതാ ക്കളെ ഒഴിവാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് പരാതി. ദലിത്, ആദിവാസി, പിന്നാ ക്ക സംഘടനകളുടെ പ്രസിഡൻറുമാർ ഒരു കമ്മിറ്റികളിലുമില്ല.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിള കോൺഗ്രസ് പ്രസിഡൻറുമാരെയും സേവാദൾ പ്രതിനിധിയെയും തെരഞ്ഞെടുപ്പ് സമിതിയിൽ ക്ഷണിതാവാക്കിയേപ്പാൾ െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരന് ഇടം നൽകിയത് കാമ്പയിൻ കമ്മിറ്റിയിലാണ്.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാർ ഒഴികെയുള്ള ഭാരവാഹികൾക്കും ഇടമില്ല. പട്ടികജാതി-വർഗ സംഘടനകളുടെ പ്രസിഡൻറുമാരെ ഒഴിവാക്കിയപ്പോൾ, ഒരു നേതാവിെൻറ അനുയായികൾക്ക് ഇടം ലഭിെച്ചന്നാണ് പരാതി. എ, െഎ വിഭാഗങ്ങൾ നൽകിയ പേരുകൾ ഒഴിവാക്കപ്പെട്ടുവത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
