പ്രതിപക്ഷ സഹകരണമില്ലെങ്കിലും ലോക കേരളസഭ മുന്നോട്ടുപോകും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ലോക കേരളസഭയിൽ പെങ്കടുക്കണമെന്ന് പലതവണ നേരിട്ടും അല്ലാതെയും പ്രതിപക്ഷ നേതാവിനോട് അഭ്യ ർഥിച്ചിരുന്നുവെന്ന് കത്ത് ഉൾപ്പെടെ പരസ്യപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ സമാപന പ്രസ ംഗത്തിലാണ് പ്രതിപക്ഷ സാന്നിധ്യം ഉറപ്പാക്കാൻ നടത്തിയ ശ്രമങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്.
സാധ്യമായത െല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ എങ്ങനെയാണ് ഒരു സർക്കാർ എന്നനിലയിൽ ചെയ്യുകയെന്നും മുഖ്യമന്ത്ര ി ചോദിച്ചു. ആരെയും അകറ്റിവിടുക എന്നതല്ല സർക്കാർ നയം. സഹകരിച്ചില്ലെങ്കിലും ലോക കേരളസഭയുമായി സർക്കാർ മുന്നോ ട്ടുപോകും. സഭയിൽ പെങ്കടുത്തവരിൽ ചിലർക്ക് യു.ഡി.എഫുകാരോട് പറയാൻ പറ്റുന്നവർ ഉണ്ട്. ഇക്കാര്യത്തിൽ സഹകരിക ്കാൻ നല്ല ബുദ്ധി ഉപദേശിച്ചുകൊടുക്കണം.
പ്രതിപക്ഷ നിലപാട് നാടിനെക്കുറിച്ച് തെറ്റായ സന്ദേശം ലോകമെമ ്പാടും നൽകാനേ സഹായിക്കൂ. കഴിഞ്ഞ ജൂൺ 24നാണ് പ്രതിപക്ഷ നേതാവ് ലോക കേരളസഭയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജി അറിയിച്ച് കത്ത് നൽകിയത്. സഭയുമായി പ്രതിപക്ഷ അംഗങ്ങൾ ഒന്നും സഹകരിക്കാത്ത സാഹചര്യത്തിലേക്ക് അദ്ദേഹം ക ാര്യങ്ങൾ എത്തിച്ചു. അദ്ദേഹത്തോട് വിവിധ രീതിയിൽ പിന്തിരിയാൻ സ്പീക്കർ ഉൾപ്പെടെ അഭ്യർഥന നടത്തി. യു.ഡി.എഫിലെ വി വിധ കക്ഷിനേതാക്കളുമായും സംസാരിച്ചു. പക്ഷേ, നിലപാടിൽ മാറ്റമുണ്ടായില്ല.
ജൂൺ 27ന് നിയമസഭയിൽ പ്രസംഗമധ്യേ അ ദ്ദേഹത്തോടും പ്രതിപക്ഷത്തോടും രാജി പിൻവലിക്കണമെന്ന് പരസ്യമായി താൻതന്നെ അഭ്യർഥന നടത്തി. രണ്ടാം സമ്മേളനം അ ടുത്തുവന്നതോടെ പങ്കാളിത്തം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന് വ്യക്തിപരമായി കഴിഞ്ഞ നവംബർ11ന് കത്തെഴുതി. ഒന ്നിനെയും ആശങ്കയോടെയല്ല സർക്കാർ സമീപിക്കുന്നത്. എല്ലാവരും കൂടിച്ചേർന്നാൽ അത്രയും ബലം എന്ന നിലപാടാണ്. എല്ല ാവരും ഉണ്ടാവുക എന്നതിനാണ് സർക്കാർ ഉൗന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ സമ്പൂർണ പരാജ യം -രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനം സമ്പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്ന ിത്തല. നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ചു എന്നതിനപ്പുറം പുതുതായി ഒന്നുമുണ്ടായില്ല.
ഇ ത്തവണത്തെ സമ്മേളനം ശുഷ്‌ക്കമായിരുന്നു. ക്ഷണിക്കപ്പെട്ട പ്രവാസികളില്‍ നല്ലൊരു ഭാഗവും എത്തിയില്ല. വന്നവര്‍ക് ക് തന്നെ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടത്ര അവസരവും സ്വാതന്ത്ര്യവും ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച് ച് പ്രത്യേക ക്ഷണിതാവായ സോഹന്‍ റോയി ചടങ്ങ് ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഇതിന് കാരണമെന്ന് റിപ ്പോര്‍ട്ടുണ്ട്. ഭരണപക്ഷത്തെ എം.എല്‍.എമാരില്‍ ഭൂരിപക്ഷവും വിട്ടുനിന്നു.
പ്രവാസികള്‍ നേരിടുന്ന കാതലായ പ്രശ ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. പകരം സര്‍ക്കാറിെൻറ ആഡംബരം കാട്ടാനുള്ള വേദിയാക്കി മാറ്റി. നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ല് ലോക കേരളസഭയില്‍ ചര്‍ച്ചചെയ്യുക വഴി നിയമസഭയെ നോക്കുകുത്തിയാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
കേരള പ്രശ്നങ്ങൾ, സാധ്യത; ചർച്ച ചെയ്യാൻ ഇൗ വർഷം േഗ്ലാബൽ ഹാക്കത്തോൺ -മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിെൻറ പ്രശ്നങ്ങൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ േഗ്ലാബൽ ഹാക്കത്തോൺ ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിെൻറ സമാപന പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ വികസന സാധ്യതകളും പ്രശ്നങ്ങളും വിദഗ്ധർ പെങ്കടുക്കുന്ന േഗ്ലാബൽ ഹാക്കത്തോണിൽ ചർച്ചചെയ്യും. പ്രവാസി പ്രഫഷനലുകളുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിന് ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട് പ്രഫഷനലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഓരോ മേഖലയിലെയും പ്രഫഷനലുകളുടെ വ്യത്യസ്ത സമ്മേളനം പ്രത്യേകം സംഘടിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും.
വിവിധ ഭാഗത്തുള്ള പ്രവാസികളുടെ ഡയസ്പോറ സമ്മേളനങ്ങളും ചേരും. ലോക കേരളസഭ തന്നെ ഇതിന് മുൻകൈയെടുക്കണം. ഇതിന് അമേരിക്ക, യൂറോപ്പ് ഉൾപ്പെടെ മേഖലകളിലെ ലോകകേരള സഭാംഗങ്ങൾ അതത് മേഖലകളിൽ മുൻകൈയെടുക്കാമെന്ന് ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. യു.എ.ഇയിലെ പ്രവാസി വിദ്യാർഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണത തടയാൻ കൗൺസലിങ് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള പ്രവാസി രജിസ്റ്റർ തയാറാക്കും
ആഗോള പ്രവാസി രജിസ്റ്റർ തയാറാക്കുന്നതിന് നടപടി സ്വീകരിക്കും. വിമാനത്താവളങ്ങളിൽ ഇതിനായി രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന സി.ഡി.എസിെൻറയും സഹകരണം തേടും. യുവാക്കളുടെ നേതൃപരമായ കഴിവ് വർധിപ്പിക്കാൻ ലോക നിലവാരത്തിലുള്ള യൂത്ത് ലീഡർഷിപ് അക്കാദമി കേരളത്തിൽ സ്ഥാപിക്കും. ഇത് പ്രവാസികൾ സ്ഥാപിച്ചുതരാൻ സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതിനായി സഹകരിക്കാൻ ഇതിനകം പ്രവാസികൾ മുന്നോട്ടുവന്നിട്ടുണ്ട്. കഴിയാവുന്നത്ര ആളുകൾ ഇതിെൻറ ഭാഗമാകാൻ അണിനിരക്കണം.
പ്രവാസി ഇൻഷുറൻസിൽ മൂന്ന് മാസത്തിനകം തീരുമാനം
പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി എന്ന നിർദേശം ഇൻഷുറൻസ് കമ്പനികളുമായും വിദഗ്ധരുമായും ചർച്ചചെയ്ത് മൂന്നുമാസത്തിനകം നടപടി സ്വീകരിക്കും. രണ്ട് പദ്ധതികൾ ഇതിനകം സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തെ പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് ഏപ്രിൽ 30ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധസമിതി ഉടൻ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സമയബന്ധിതമായി തുടർനടപടി സ്വീകരിക്കും. ലോക കേരളസഭ നിർദേശങ്ങളും ആശയങ്ങളും പ്രായോഗികമാക്കാൻ ഭരണസംവിധാനവും ലോക കേരളസഭ സെക്രട്ടേറിയറ്റും ശക്തിപ്പെടുത്തും.
ലോക കേരളസഭ കരട് ബില്ല് ഉടൻ നിയമമാക്കും
ലോക കേരളസഭക്ക് നിയമ പരിരക്ഷ നൽകാൻ ലക്ഷ്യമിടുന്ന കരട് ബില്ല് നിയമമാക്കാൻ എത്രയുംപെെട്ടന്ന് നടപടികൾ പൂർത്തീകരിച്ച് നിയമസഭയിൽ അവതരിപ്പിക്കും. സഭ ശാശ്വതമായി നിലനിൽക്കേണ്ടത് സംസ്ഥാന വികസനത്തിന് അനിവാര്യമാണ്. ജപ്പാനിലെ ചേമ്പർ ഓഫ് കൊമേഴ്സ് രീതിയിലുള്ള ജെട്രോക്ക് കേരളത്തിൽ പ്രവർത്തിക്കാൻ സൗജന്യസ്ഥലവും സൗകര്യവും ഒരുക്കും. ജപ്പാനിൽ നിന്നുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കാൻ ഇതുപകരിക്കും. നിക്ഷേപ സൗഹൃദമാണ് കേരളം. ഇക്കാര്യത്തിനായി നിയമങ്ങളിൽ വരെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇനി നിഷേധാത്മക സമീപനം ഉണ്ടാകില്ല. അത്തരം നടപടിയുണ്ടായതായി ശ്രദ്ധയിൽപെടുത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കൊച്ചിയിൽ ഇൗ മാസം ഒമ്പത്, പത്ത് തീയതികളിൽ സംഘടിപ്പിക്കുന്ന ‘അസൻറ് കേരള’ പോലുള്ള സമ്മേളനങ്ങൾ നിക്ഷേപങ്ങൾ വർധിപ്പിക്കാനുദ്ദേശിച്ചാണ്.
നിയമവകുപ്പിൽനിന്ന് റിപ്പോർട്ട് തേടും
പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾക്കുള്ള പരിഹാര നിർദേശം ക്രോഡീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെടും. ലീഗൽ സെൽ, അദാലത് സമ്പ്രദായം തുടങ്ങിയ ആവശ്യങ്ങൾ പരിശോധിക്കാൻ നോർക്ക സെക്രട്ടറിക്ക് നിർദേശം നൽകും. പ്രവാസികളുടെ നിക്ഷേപ സുരക്ഷ ഉറപ്പാക്കുന്ന പ്രവാസി ചിട്ടി, ഡിവിഡൻറ് പദ്ധതി തുടങ്ങിയ സുരക്ഷിത മാർഗങ്ങൾ സർക്കാർ തുറന്നിട്ടിട്ടുണ്ട്.
വിദേശങ്ങളിൽ തൊഴിൽസാധ്യത വർധിപ്പിക്കാൻ വിദേശഭാഷകൾ പഠിക്കാനുള്ള സൗകര്യത്തിനും നൈപുണ്യവികസന സൗകര്യത്തിനും നടപടികൾ തുടങ്ങി. അന്തർദേശീയ പ്രവാസ ഉടമ്പടി സംബന്ധിച്ചും കേന്ദ്രസർക്കാറിെൻറ പരിഗണനയിലുള്ള പുതിയ എമിഗ്രേഷൻ നിയമം സംബന്ധിച്ചും മറ്റ് സംസ്ഥാന സർക്കാറുകളെയും മറ്റ് ബന്ധപ്പെട്ട ഏജൻസികളേയും കൂടി അണിനിരത്തി അഭിപ്രായ സമന്വയവും സമ്മർദവും സൃഷ്ടിക്കണമെന്നുള്ള അഭിപ്രായം പ്രാവർത്തികമാക്കാനുള്ള എല്ലാ സാധ്യതകളും സർക്കാർ ഉപയോഗപ്പെടുത്തും. ജയിലുകളിൽ കഴിയുന്നവരുടെ വിടുതലിനും വിമാന ടിക്കറ്റ് ചാർജ് വർധനവിലും സംസ്ഥാന സർക്കാറിന് സാധ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.
പ്രവാസി പ്രശ്നങ്ങളിൽ കക്ഷിരാഷ്ട്രീയം മാറ്റിവെക്കണം -റസൂൽ പൂക്കുട്ടി
തിരുവനന്തപുരം: കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും ഒരു സർക്കാർ ലോക കേരളസഭയിലൂടെ വേദിയൊരുക്കിയത് ലോകത്തെ ജനാധിപത്യഭരണക്രമത്തിലെ ആദ്യ ചുവടാണെന്ന് ഒാസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി. ലോക കേരളസഭ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അേദ്ദഹം. വലിയ മാതൃകയാണ് ലോക കേരളസഭ. പ്രവാസികൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കൽ മാത്രമല്ല പ്രവാസികൾക്ക് വേണ്ടത്. പ്രവാസികളുടെ പ്രശ്നപരിഹാരത്തിന് കേരളം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി പ്രശ്നങ്ങളിലേക്ക് ചൂണ്ടുവിരലായി ചർച്ചകൾ
തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാം പതിപ്പിൽ ഉയർന്നുവന്നതും പ്രവാസികൾ സ്വദേശത്തും വിദേശത്തും നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ. ഒപ്പം മടങ്ങിവരുന്നവരുടെ കാര്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാണിക്കേണ്ട കരുതലും ചർച്ചയായി. രാജ്യങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ച് അതത് രാജ്യത്തെ പ്രതിനിധികൾ സമ്മേളിക്കുകയും പ്രവാസസമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ചചെയ്ത് ക്രോഡീകരിക്കുകയും ചെയ്തു. തുടർന്ന് എട്ട് വിഷയങ്ങൾ കേന്ദ്രീകരിച്ചും പ്രതിനിധികൾ കൂട്ടായി ചർച്ചചെയ്യുകയും നിർദേശങ്ങൾക്ക് അന്തിമരൂപം നൽകുകയും ചെയ്തു.
റേഷൻ കാർഡ് ആധികാരിക രേഖയായി മാറുന്ന സാഹചര്യത്തിൽ പ്രവാസികളെ ഇതിൽ ഉൾപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് ചർച്ചകളിൽ ആവശ്യമുയർന്നു. സ്വന്തം സമ്പാദ്യം പ്രയോജനകരമായരീതിയിൽ നിക്ഷേപിക്കാനും മൂല്യവർധന നേടാനും ആവശ്യമായ പരിശീലനവും ബോധവത്കരണവും നടത്തണം. തിരിച്ചുവരുന്ന പ്രവാസികൾക്കായി പ്രത്യേക എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് തുടങ്ങണം. പ്രവാസികൾക്കായി മെഡിക്കൽ ഇൻഷുറൻസ് ആരംഭിക്കേണ്ടതിെൻറയും വിദേശത്തേക്ക് പോകുമ്പോഴോ തിരികെ വരുമ്പോഴോ വിമാനത്താവളത്തിൽ മെഡിക്കൽ ചെക്കപ് നടത്തേണ്ടതിെൻറ ആവശ്യകതയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വിദേശത്ത് വിവാഹമോചനത്തിന് വിധേയമാകുന്ന വനിതകൾക്കും ഗാർഹികപീഡനത്തിന് ഇരയാകുന്നവർക്കും സംരക്ഷണവും നിയമസഹായവും ലഭ്യമാക്കാൻ ലീഗൽ എയ്ഡ് സെൻറർ, ഇതര സംസ്ഥാനങ്ങളിൽ വനിതകൾക്കായി ഡോർമറ്ററി സൗകര്യം, പാസ്‌പോർട്ട്, എമിഗ്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ത്രീകൾ ചൂഷണത്തിന് വിധേയമാകുന്ന അവസ്ഥക്ക് പരിഹാരം എന്നിവയും ആവശ്യമായി ഉയർന്നു. വിമാനയാത്രക്കൂലിയിലുണ്ടാകുന്ന വർധന, തൊഴിൽതട്ടിപ്പ് തടയാൻ നടപടി തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു.
പ്രവാസി പണം കായ്ക്കുന്ന മരം മാത്രമല്ല -ബെന്യാമിൻ
തിരുവനന്തപുരം: പണം കായ്ക്കുന്ന മരങ്ങളായി മാത്രം കാണുന്നതിനുപകരം പ്രവാസികളെ വ്യക്തികളായും പൗരന്മാരായും കാണുന്നുവെന്നതാണ് ലോക കേരളസഭയെന്ന ആശയത്തിെൻറ മാഹാത്മ്യമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ഓപൺ ഫോറത്തിൽ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറിയവരും കുടിയിറങ്ങിവന്നവരും ചേർന്ന് സൃഷ്ടിച്ചതാണ് കേരളം. പ്രവാസികളുടെ സങ്കടങ്ങൾ, അതിജീവനശ്രമങ്ങൾ, നേടിയെടുത്ത അറിവുകൾ ഇവയെല്ലാം കേരളത്തിെൻറ ഭാവിക്കായി ഉപയോഗപ്പെടുത്താനുള്ള വേദിയായി സഭ മാറും. ഏതാനും വർഷങ്ങൾകൊണ്ട് നേട്ടങ്ങൾ വിലയിരുത്താവുന്നതല്ല, മറിച്ച് ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ അതിന് കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അകത്താണോ പുറത്താണോ എന്നറിയാതെ, സ്വന്തമായ മേൽവിലാസമുണ്ടോ എന്നറിയാതെ പറിച്ചുനടലിെൻറ വ്യാകുലതകളിൽ പകച്ചുനിൽക്കുന്ന പ്രവാസികൾക്ക് വലിയ സാന്ത്വനവും സമാധാനവുമാണ് ലോക കേരളസഭയെന്ന് എഴുത്തുകാരി മാനസി അഭിപ്രായപ്പെട്ടു.കേരളത്തിെൻറ ജനാധിപത്യ സംവിധാനത്തിൽ സ്വാധീനമുറപ്പിക്കാനുള്ള പ്രവാസികളുടെ ശ്രമത്തിെൻറ ഭാഗമാണ് സഭയെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. പ്രവാസലോകത്തുനിന്ന് പണത്തിനൊപ്പം മികച്ച ആശയങ്ങളും സ്വീകരിക്കാനുള്ള മികച്ചൊരു വേദിയാണ് ലോക കേരളസഭയെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
