ലോക കേരളസഭ: സൗദിയിലെ മേഖലാ സമ്മേളനം ആശങ്കയിൽ
text_fieldsതിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ സൗദിയിൽ ആസൂത്രണം ചെയ്ത ലോക കേരളസഭ മേഖലാസമ്മേളനത്തിന്റെ സംഘാടനം ആശങ്കയിൽ. ഒക്ടോബർ 19ന് റിയാദിലും 20ന് ദമ്മാമിലും 21ന് ജിദ്ദയിലുമായിയിരുന്നു പരിപാടി.
യാത്രക്ക് അനുമതി തേടി സെപ്റ്റംബർ ഒമ്പതിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മുമ്പ് നടന്ന മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഒരുമാസം മുമ്പേ അനുമതി ലഭിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയം സൗദി സർക്കാറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം. മുഖ്യമന്ത്രിയും സംഘവും 17നാണ് പുറപ്പെടേണ്ടിയിരുന്നത്. ഇനി അനുമതി ലഭിച്ചാലും തയാറെടുപ്പിന് ആവശ്യമായ സമയം ലഭിക്കില്ല എന്നാണ് നോർക്കയുടെ വിലയിരുത്തൽ.

