സവർക്കർ ചിത്രവുമായി ലോക് ഭവൻ കലണ്ടർ
text_fields1 ലോക് ഭവൻ കലണ്ടുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗവർണറും. 2 സവർക്കർ ചിത്രത്തോടെയുള്ള കലണ്ടർ
തിരുവനന്തപുരം: നവോഥാന നായകരുടേയും പ്രമുഖ വ്യക്തിത്വങ്ങളുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തി ലോക്ഭവൻ പുറത്തിറക്കിയ കലണ്ടറിൽ സവർക്കറും. ഫെബ്രുവരി 26 ‘സവർക്കർ സ്മൃതിദിനം’ ആയി കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ലോക്ഭവൻ കലണ്ടർ പുറത്തിറക്കുന്നത്. സാധാരണ ‘കേരള സർക്കാർ’ കലണ്ടറാണ് രാജ്ഭവൻ ഉൾപ്പെടെ സംസ്ഥാനത്തെ ഓഫിസുകളിലും പൊതുസ്ഥാപനങ്ങളിലും ഉപയോഗിക്കുന്നത്. രാജ്ഭവൻ ‘ലോക്ഭവൻ’ ആയി പേര് മാറിയതിന പിന്നാലെയാണ് ‘2026’ലെ കലണ്ടറും പുറത്തിറക്കിയത്.
ഒരോ മാസത്തിന്റെയും ഇരുവശങ്ങളിലുമായി പ്രമുഖരുടെ ജന്മദിനങ്ങൾ രേഖപ്പെടുത്തിയ ഭാഗത്താണ് സവർക്കർ ഇടംപിടിച്ചത്. പ്രധാന വ്യക്തിത്വങ്ങളുടെ ജന്മിനമോ, രക്തസാക്ഷിത്വദിനമോ വിവിധ പേജുകളുലായി ഉൾപ്പെടുത്തിയ കലണ്ടറിൽ മഹാ്ത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ഗാന്ധിജിയുടെ ചിത്രമില്ലാതെ ‘രക്തസാക്ഷിത്വദിനം’ എന്നാണുള്ളത്. അതേസമയം, ഒക്ടോബർ രണ്ട് ഗാന്ധിജയന്തിദിനത്തിൽ ഗാന്ധി ചിത്രം ഉണ്ട്. നെഹ്റു, ഭഗത് സിങ്, രാജ്ഗുരു, ശിവജി, അംബേദ്കർ, ടാഗോർ, ഗോഖലെ തുടങ്ങിയവരുടെ ജന്മദിനം/അനുസ്മരണ ദിനം എന്നിവയും വിവിധ മാസങ്ങളുടെ ഇരുവശങ്ങളിലായുണ്ട്.
കലണ്ടര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്‍കിക്കൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

