Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോഡ്ജിൽ ഒപ്പം മുറിയെടുത്ത് സുഹൃത്തിന്റെ മാലയും ഐഫോണും മോഷ്ടിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊലപാതകം അടക്കം 30 കേസുകളിൽ പ്രതി!

text_fields
bookmark_border
ലോഡ്ജിൽ ഒപ്പം മുറിയെടുത്ത് സുഹൃത്തിന്റെ മാലയും ഐഫോണും മോഷ്ടിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് കൊലപാതകം അടക്കം 30 കേസുകളിൽ പ്രതി!
cancel

ചാലക്കുടി: ഒപ്പം മുറിയെടുത്ത് താമസിച്ച് ഉറക്കത്തിനിടെ സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ കൊലക്കേസ് പ്രതി 24 മണിക്കൂറിനകം ചാലക്കുടി പൊലീസിന്റെ പിടിയിൽ. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര ലിബിൻ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയിൽ നിന്നാണ് ചാലക്കുടി പൊലീസ് ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ ലോഡ്ജിൽ പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പിൽ ഷൈജുവും ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തിൽ കിടന്ന ഒന്നരപ്പവന്റെ സ്വർണമാല, ഐഫോൺ, പഴ്സിലുണ്ടായിരുന്ന 400 രൂപ എന്നിവ മോഷ്ടിച്ച് ലിബിൻ കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ചാലക്കുടിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.

ഷൈജുവിന്റെ പരാതി ലഭിച്ചയുടൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ലിബിൻ കുന്നത്തുനാട്, കുറുപ്പംപടി, കുറവിലങ്ങാട്, ഇടുക്കി, രാമമംഗലം, പുതുക്കുരിശ്, കോടനാട്, കുളമാവ്, കട്ടപ്പന, കൂത്താട്ടുകുളം, കരിങ്കുന്നം, തൊടുപുഴ, കല്ലൂർക്കാട്, മൂവാറ്റുപുഴ, വാഴക്കുളം, കോതമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഒരു കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ച് കയറൽ, ഗൂഡാലോചന തുടങ്ങി മുപ്പതോളം ക്രിമിനൽ കേസുകളിലും പ്രതിയാണ്. കൂടാതെ കാപ്പ നിയമ പ്രകാരം ജയിലിലാക്കിയ പ്രതിയുമാണ്.

ചാലക്കുടി എസ്.എച്ച്.ഒ അതുൽ മോഹൻ, ജി.എസ്.സി.പി.ഒ സുജിത്ത് കുമാർ, സി.പി.ഒമാരായ സജീവ്, സജീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lodge roommate theft accused arrested, involved in 30 cases
Next Story